3/10/2007

ഇവരുടെ കഥകള്‍ - ലക്കം 01

ചില തിരക്കുകളില്‍ കുരുങ്ങിപോയതുകൊണ്ട് നേരത്തെ അനൌണ്‍സ് ചെയ്ത ദിവസം തന്നെ ഇതു പോസ്റ്റ് ചെയ്യാന്‍ എനിക്ക് കഴിഞ്ഞില്ല. ലിങ്കുകള്‍ അയച്ചു തന്നവരോടൊക്കെ അതിന്റെ പേരില്‍ ക്ഷമ ചോദിക്കുന്നു ആദ്യം.

ഭൂലോകം വായിച്ചു രസിച്ച പല കഥകളും ഈ ലിസ്റ്റില്‍ വന്നിട്ടില്ല. അടുത്ത ലക്കത്തില്‍ വരും എന്നു പ്രതീക്ഷിക്കുന്നു.

ഒരു അറിയിപ്പുകൂടി. പോസ്റ്റുകളുടെ എണ്ണം കൂടുതല്‍ ഉള്ളതുകൊണ്ട് വോട്ടിങ് എന്ന സംഭവം തല്‍ക്കാലം നിര്‍ത്തിവച്ചിരിക്കുന്നു. മാത്രമല്ല, ഇവിടെ ഒരുപാട് മത്സരങ്ങള്‍ വരാനിരിക്കുന്നുബൂലോകത്തെ മുഴുവന്‍ മത്സരങ്ങളുടെ കളരികളിലേക്ക് തള്ളിവിടാന്‍ തല്‍ക്കാലം മനസുതോന്നണില്ല.1. വല്യമ്മായി (എനിക്കു പറയാനുള്ളത് )
അനിക്കുട്ടന്‍ ദുബായിലാ
ഒരു പ്രവാസിക്കഥയുമായാണ് വല്യമ്മായിയുടെ വരവ്. എഴുത്ത് നന്നായി പക്ഷെ കഥയുടെ കാതല്‍ ഇതിനു മുന്‍പു കേട്ടതാണെന്ന ശ്രീജിത്തിന്റെ ആദ്യ തേങ്ങയ്ക്ക് മറുപടിയായി ഒരു അലിയുടെ കഥവച്ചു മറ്റൊരു തേങ്ങ ശ്രീജിത്തിന്റെ തലയ്ക്കടിക്കുന്നു വിശ്വപ്രഭ.


2. തറവാടി
തലമുറ
രണ്ടുതലമുറെയെ കോര്‍ത്തെഴുതിയ ഒരു കഥ. കുട്ടന്മേനോന്റെ ഭാഷയില്‍ പറഞ്ഞാല്‍ “തലമുറകളുടെ ഭാവപ്പകര്‍ച്ചകള്‍ക്കിടയിലും കൈമോശം വരാത്ത നന്മയുടെ തുരുത്തുകള്‍.“ ഈ കഥയിലുണ്ട്.


3. ഫൈസല്‍
നടുമുറ്റം
എഴുത്തുകാരിയായ ആശാമാത്യൂ തുരുത്തിക്കാട്ടിലിന്റെ ജീവിതം എഴുത്തുമുറിയില്‍ നിന്നും ശവമുറിയിലേക്കെത്തുന്ന കഥ വളരെ മനോഹരമായിട്ടാണ് ഫൈസല്‍ ഇവിടെ എഴുതിയിരിക്കുന്നത്


4. ഇക്കാസ്&വില്ലൂസ്
ജലായനം
ഒരു അനിയനെ ചേത്തുപിടിച്ച് ജലയാനം ചെയ്യുന്ന ഒരു ചേട്ടനെ ഇവിടെ കാണാം‍


5. സതീശ് മാക്കോത്ത്
ഫൗണ്ടന്‍പേന
ഒരു പേനയ്ക്കുവേണ്ടിയുള്ള ആഗ്രഹം, കൊതി‍ എന്നിവ കുട്ടനാടന്‍ പശ്ഛാത്തലത്തില്‍


6 അഗ്രജന്‍
ഒരപകടത്തിന്‍റെ മധുരസ്മരണ
രസകരമായ സസ്പന്‍സ് സൂക്ഷിക്കുന്ന ഒരു കഥ‍


7 ഏറനാടന്‍‍
ഒരോണക്കുറിപ്പ്‌
ഒരു പഴയകാല ഓണക്കഥയാണ്‌ ഏറനാടന്‍ ഇവിടെ അവതരിപ്പിക്കുന്നത്‍


8 സാക്ഷി‍‍
കുട്ടിശങ്കരനിടഞ്ഞു!
“ചിതറിയ തലച്ചോറിനുചുറ്റും ബലിക്കാക്കകള്‍ പോലെ ചാനലുകാര്‍ കൊത്തിപ്പെറുക്കി.“ ഒരു ഉത്സവപ്പറമ്പാണ് ഇവിടെ സാക്ഷ്യം


9 മൈനാഗന്‍‍‍
ഇന്ദ്രിയത്തിന്‌ പുറത്തുനിന്നുള്ള ഇടപെടലുകള്‍
ഈ ബ്ലോഗ്ഗര്‍ എഴുതിക്കൊണ്ടിരിക്കുന്ന 'വിദൂഷണം' എന്ന നോവലിലെ ഒരു ഭാഗമാണ് ഈ പോസ്റ്റ്.


10 സ്വാര്‍ത്ഥന്‍(സ്വാര്‍ത്ഥവിചാരം)
മുട്ട വച്ച ദിവസം‍
സെബോയുടെ പുതുവര്‍ഷാഘോഷത്തിനെ കുറിച്ച് ഒരു കഥ.


11 പച്ചാളം
കര്‍ഷകന്‍‍
വളരെകുറിച്ചു വാക്കുകളിലൂടെ പച്ചാളം വരച്ചുകാ‍ട്ടുന്ന ഒരു ശക്തന്‍
നുറുങ്ങുകഥ.


12 പട്ടാമ്പിക്കാരി
50 പവനില്‍ തൂങ്ങിയനിശ്ചയം‍‍
സ്ത്രീധനവിഷയത്തില്‍ തൂങ്ങിയ ഒരു പട്ടാമ്പിക്കഥ. ഇതിന്റെ വാലായി കേരളത്തിലെ ദേശം തിരിച്ചുള്ള ഒരു ചെറിയ കമന്റു ചര്‍ച്ചയും നടന്നു.


13 അരീക്കോടന്റെ കാടന്‍ ചിന്തകള്‍...!!!!
ഐന്‍സ്റ്റീനിന്റെ ബൂകുരുത്ത ( കെട്ട )നിയമം !!!
ഒരു പരീക്ഷാ ചോദ്യത്തേയും അതിനുള്ള രസകരമായ ഉത്തരത്തേയും പറ്റിയുള്ള ഒരു ക്ലാസ്‌റൂം കഥ14 തുഷാരത്തുള്ളികള്‍
ചിത്രിത ചുണ്ടിലെ ചുംബനം‍‍
ഷാജിയുടേയും അദ്ദേഹത്തിന്റെ ഭാര്യ അലീസിന്റേയും
അവളുടെ ലിപ്സ്റ്റിക്കിന്റേയും പിന്നെ അതില്‍ തുടങ്ങുന്ന മറ്റു ചിലതിന്റേയും കഥ.


15 വേണു
എന്‍‍റ്റെ ഒരു പത്തായം ‍‍
ലാപുട പറഞ്ഞ കമന്റു എടുത്തെഴുതിയാല്‍ “നല്ല എഴുത്ത്...അനുഭവങ്ങളുടെ താപനില ഓര്‍മ്മകളെ പൊള്ളിക്കുന്നതുകൊണ്ടു തീക്ഷ്ണവും വ്യതിരിക്തവും.....“


16 കൊടകരപുരാണം
വിക്രം ‍‍

പതിവുപോലെ തന്നെ ഒരു “ബ്രാന്റഡ് വിശാലന്‍” പോസ്റ്റ്. എന്താ ഇങ്ങനെ പുരാണത്തില്‍ അധികം വരാത്ത സ്റ്റൈലില്‍ ഒരു പേര്‍? ഇതിലെ തന്നെ കഥാപാത്രമായ പാപ്പച്ചന്റെ ഭാഷയില്‍ പറഞ്ഞാല്‍ “ഇതാണ്‌ വിക്രം. മിനി ടെമ്പോ. ലേറ്റസ്റ്റ്‌ മോഡല്‍. ഇവനിങ്ങിനെ ഇരിക്കണത്‌ നോക്കണ്ടാ. ഒരു മല കയറ്റി വച്ചാല്‍ ഇത്‌ അതും വലിച്ചോണ്ടും പോകും. ലൈലാന്റിന്റെ എഞ്ചിന്റെ പവറാ.!“


17 ബഹുവ്രീഹി
കുത്തുമാടത്തിലെ ഭ്രാന്തന്‍
പാവക്കൂത്തില്ലാത്ത കാലങ്ങളില്‍ കൂത്തുമാടത്തില്‍
താമസിച്ചിരുന്ന ഒരു ഭ്രാന്തന്റെ കഥയാണ് ബഹുവ്രീഹി ഇവിടെ പറയുന്നത്.


18 സ്നേഹപൂര്‍വ്വം
പാമ്പു വേലായുധന്‍...( ചെറുകഥ )
കുട്ടിക്കാലത്തിന്റെ നിഷ്കളങ്കത അലിയിച്ചുവരച്ചെടുത്ത ഒരു ചിത്രം പോലെ. ഭംഗിയായിട്ട്.


19 ഇടിവാള്‍
എന്റെ പ്രണയാന്വേഷണ പരീക്ഷകള്‍
ഒറ്റവാക്കില്‍ പറഞ്ഞാല്‍ കുട്ടിക്കാലത്തിലെ പ്രണയം. പക്ഷെ ആരും അധികം പ്രതീക്ഷിക്കാത്ത ക്ലൈമാക്സ്. ഒറ്റയിരുപ്പില്‍ വായിച്ചുതീര്‍ക്കാന്‍ കൊതിപ്പിക്കുന്ന പോസ്റ്റുകളുടെ ലിസ്റ്റില്‍ വരുന്നത്


20 മഞ്ഞുമ്മല്‍‍
രാമന്‍ പിന്നേയും പുഴക്ക്‌ കുറുകേ നീന്തി
ഒറ്റക്കാലിലെ ചെരുപ്പും തലയിലെ കിരീടവും കൈവിട്ടുപോയ രാമന്റെ അവസ്ഥ അവതരിപ്പിക്കുകയാണ് ഇവിടെ സാന്റോസ്. വാത്മീകിയോട് ഒരു മുന്‍‌കൂര്‍ ജാമ്മ്യാപേക്ഷയും ഒരു കമന്റായി വച്ചിട്ടുണ്ട് വിദ്വാന്‍.


21 മഴനൂലുകള്‍‍‍
നക്ഷത്രങ്ങള്‍ പെയ്യുവോളം
നേര്‍ത്ത മഴനൂലുകള്‍ പോലെ വികാരങ്ങളും നൊമ്പരങ്ങളും പെയ്യുന്ന പോസ്റ്റ്. എവിടെ ഒക്കെയോ തണുത്ത മഴ ചാഞ്ഞു പെയ്തേക്കും, ചൂടുള്ള നിശ്വാസങ്ങള്‍ ഉയരും, ഇതു വായിക്കുമ്പോള്‍‍


22 എന്റെ സ്വന്തം തിരുവനന്തപുരം
ചെമ്പകമരം
ഒരു സര്‍ക്കാര് ജീവനക്കാരിയുടെ മനസിലൂടെ കടന്നു പോകുന്ന യാത്രയാണ് ഈ കഥ. അരവിശിവയുടെ ട്രേഡ് മാര്‍ക്കായ തിരുവനന്തപുരത്തിന്റെ നഗരവഴികളിലൂടെ തന്നെയാണ് സുമ എന്ന സുമലതയുടെ ജീവിതം കടന്നു പോകുന്നതും ‍‍


23 കുറുമാന്റെ കഥകള്‍
പോര്‍ക്ക് വിന്താലു
കുറുമാന്റെ പതിവു പ്രയോഗങ്ങളിലൂടെ രസകരമായ ഒരു കഥ. ഗോവന്‍ പശ്ഛാത്തലത്തില്‍ വെന്ത് ഉലയുന്ന ചിരിയുടെ പോര്‍ക്ക് വിന്താലു.


24 മുല്ലപ്പൂ‍
അഹങ്കാരം
എട്ടുവരി തികച്ചില്ലാത്ത കുഞ്ഞുകഥ. ഒരു ശക്തമായ ചിന്ത മുല്ലപ്പൂ അവതരിപ്പിക്കുമ്പോള്‍ വായനക്കാല്‍ ഒരുപാട് പേര്‍ തെറ്റിദ്ധരിച്ചു. ഈ കുഞ്ഞുകഥയിലെ ഒരു വാക്കില്‍ ആയിരുന്നു അതിന്റെ യഥാര്‍ത്ഥചിത്രം ഒളിഞ്ഞുകിടന്നത്. അതായിരുന്നു ഇതിന്റെ പ്രത്യേ‘കഥ’യും ‍‍


25 ഇതു ഞാനാ.. ഇട്ടിമാളു..‍
മാംസതുണ്ടുകള്‍ മുറിച്ചുമാറ്റും മുമ്പ്
“ബോധാബോധങ്ങള്ക്കിടയില്‍ വഴുതിമാറുമ്പോള്‍ ഇരയാരാണെന്ന് പോലും അയാള്ക്ക് ഓര്‍ത്തെടുക്കാനാവില്ല. വേദനയുടെ പിടച്ചില്‍ പെണ്ണിന്റെ പ്രതിക്രിയയാണെന്ന് കരുതും. വലിഞ്ഞു പോവുന്ന ശ്വാസഗതികള്‍ ഉണര്‍വിന്റെ തിരതള്ളലായും. വേണ്ട. അതു വേണ്ടാ..“
കണ്ണന്‍ ഒപ്പം ഉണ്ടായിട്ടും ജീവിതത്തിന്റെ എണ്ണം തെറ്റി വഴിക്കു നിന്നു പോയ ഒരു
പെണ്‍കുട്ടിയുടെ കഥ ‍‍


26 നര-സായ കഥകള്‍.‍
മൂന്നു കുരങ്ങന്മാരും ചാരനിറമുള്ള കുറേ കണ്ണുകളും
ആനുകാലിക പ്രസക്തിയുള്ള
ഒരു വിഷയത്തില്‍ ഊന്നി ഒഴുക്കോടെ ദൃശ്യന്‍ കഥ പറഞ്ഞുപോകുന്നു.
കണ്ണന്‍ ഒപ്പം ഉണ്ടായിട്ടും ജീവിതത്തിന്റെ എണ്ണം തെറ്റി വഴിക്കു നിന്നു പോയ ഒരു പെണ്‍കുട്ടിയുടെ കഥ ‍‍


27 പനയോലകള്‍
പെയ്തു തീര്‍ന്ന മഴ
കഥാകാരിയായ റിനി തന്നെ പറഞ്ഞ വരികള്‍ ഇവിടെ ക്വാട്ട് ചെയ്യാം “കിട്ടാതിരുന്ന ആശ്വാസത്തിന്റെ തീരങ്ങള്‍ തേടി, വിധിവിക്രിയകളുടെ താളത്തിനൊത്ത്‌, അനുഭവങ്ങളുടെ പായല്‍ പിടിച്ച വരമ്പിലൂടെ കാലുറയ്ക്കാതെ നടക്കുമ്പോള്‍....“ ചില വഴികളിലൂടെ ചിന്തിക്കുമ്പോള്‍, പൂര്‍വ്വ പ്രണയം ഭര്‍ത്താവിനോട് പറയേണ്ടതാണോ അല്ലയോ എന്നുള്ള ഒരു ചിന്ത ഈ കഥ ഉണര്‍ത്തുന്നു


28 ചുമരെഴുത്ത് ‍
ട്രൈനിങ് വീലുകള്‍
ഉണ്ണിക്കുട്ടന്മാരുടെ വളര്‍ച്ചയും വഴി കണ്ടെത്തലും പ്രതീകാത്മകമായി ഇവിടെ അവതരിപ്പിച്ചിരിക്കുന്നു


29 ഇത്തിരിവെട്ടം‍
ഉള്ളിന്റെ ഉരുക്കം.‍
ഇത്തിരി വളരെ മനോഹരമായിട്ട് എഴുതിയിരിക്കുന്നു ഈ കഥ. വായിച്ചു കഴിയുമ്പോള്‍ കണ്ണുകള്‍ കലക്കിയിടാനുള്ള കഴിവ് ഈ കഥയ്ക്കുണ്ട്


30 നെടുമങ്ങാടീയം‍(അവസാനം ഈയുള്ളവന്‍ തന്നെ )
പുകച്ചുരുളുകള്‍‍
...."അപ്പ്‌ എബൌദ വേള്‍സോ ഹൈ.. ലൈക്കേ ഡയ്‌മണ്‍ ഇന്‍ദസ്കൈ" ശാരദചേച്ചി കുഞ്ഞുങ്ങള്‍ക്ക് താളത്തില്‍ പാടിക്കൊടുത്തു.

32 comments:

kumar © said...

ഇവരുടെ കഥകള്‍ ലക്കം 01

ഉദരനിമിത്തമുള്ള വേഷം കെട്ടുകള്‍ക്കിടയില്‍ പറഞ്ഞ ദിവസം ഇതു പോസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല. ലിങ്കുകള്‍ അയച്ചു തന്നവരോടൊക്കെ അതിന്റെ പേരില്‍ ക്ഷമ ചോദിക്കുന്നു ആദ്യം.

ഭൂലോകം വായിച്ചു രസിച്ച പല കഥകളും ഈ ലിസ്റ്റില്‍ വന്നിട്ടില്ല. അടുത്ത ലക്കത്തില്‍ വരും എന്നു പ്രതീക്ഷിക്കുന്നു.

ഒരു അറിയിപ്പുകൂടി. പോസ്റ്റുകളുടെ എണ്ണം കൂടുതല്‍ ഉള്ളതുകൊണ്ട് വോട്ടിങ് എന്ന സംഭവം തല്‍ക്കാലം നിര്‍ത്തിവച്ചിരിക്കുന്നു. മാത്രമല്ല, ഇവിടെ ഒരുപാട് മത്സരങ്ങള്‍ വരാനിരിക്കുന്നുബൂലോകത്തെ മുഴുവന്‍ മത്സരങ്ങളുടെ കളരികളിലേക്ക് തള്ളിവിടാന്‍ തല്‍ക്കാലം മനസുതോന്നണില്ല.

ittimalu said...

കാത്തിരിക്കാരുന്നു.. :)

ശാലിനി said...

നന്നായി. പോസ്റ്റുകള്‍ ഓരോന്നായി വായിക്കുന്നു.

venu said...

കുമാര്‍‍ജീ,
ഇതൊക്കെ ബൂലോകം വളരുന്നു, തളരുകയല്ലാ എന്നതിന്‍റെ പ്രതിധ്വനിയാണു്. ഇതിനു പിന്നിലെ അര്‍പ്പണ മനസ്സിനു് എന്‍റെ പ്രണാമം.
പലപ്പോഴും ആശയ വൈരുധ്യത്തിലും അപമാനിതരാകുന്നവരുടെ ദീന രോദനത്തിലും, എനിക്കു വഴികള്‍‍ (കുറുക്കു വഴികളെ പണ്ടേ ഇഷ്ടമല്ലാത്ത മനസ്സു്) നഷ്ടപ്പെടുന്ന ബോധത്തില്‍‍ ഇങ്ങനെ ഒക്കെയുള്ള ഉദ്യമങ്ങള്‍ കാണുമ്പോള്‍‍ വീണ്ടും എന്തൊക്കെയോ പ്രതീക്ഷകള്‍‍.
എന്‍റെ അനുമോദനങള്‍‍.
ഇങ്ങനെയും ഒന്നും ഇല്ലാത്ത ബൂലോകം , വെറും ചന്ത മാത്രം ആയി കാണാന്‍‍ ആഗ്രഹിക്കാത്ത ബൂലോകത്തെ ഒരു കൊച്ചാഗ്രഹം.‍‍
ഇത്രയും എഴുതിപ്പോയതു് ഈ ഉദ്യമത്തിനു് ഇത്രയും ...............
എല്ലാം ഉദര നിമിത്തം എന്നു് ആശ്വസിക്കട്ടെ.:)
സസ്നേഹം,
വേണു.‍

kumar © said...

വേണൂ.
സന്തോഷം.
പക്ഷെ എനിക്ക് “ഇത്രയും എഴുതിപ്പോയതു് ഈ ഉദ്യമത്തിനു് ഇത്രയും ...............
എല്ലാം ഉദര നിമിത്തം എന്നു് ആശ്വസിക്കട്ടെ.:)“

ഇത്രയും മാത്രം മനസിലായില്ല.!

വല്യമ്മായി said...

വായിച്ചു മറന്ന കഥകള്‍ വെളിച്ചത്ത് കൊണ്ടുവരാനുള്ള ഉദ്യമത്തിന്‌ എല്ലാ ആശംസകളും നന്ദിയും.

നല്ല കാലത്ത് ഓടാന്‍ പഠിച്ചിരുന്നെങ്കില്‍ എന്നും ഫസ്റ്റാവായിരുന്നു അല്ലെ :)

അഗ്രജന്‍ said...

കുമാര്‍ ഭായ്...

ഇതിത്ര വൈകിയത് ഒരു കണക്കിന് നന്നായി... നേരത്തെ ആയിരുന്നെങ്കില്‍ ഒരു പക്ഷെ, ഇവിടുത്തെ കോലാഹലങ്ങള്‍ക്കിടയില്‍ പെട്ട് ശ്രദ്ധ കിട്ടാതെ പോവുമായിരുന്നു...

ഗ്രേറ്റ് വര്‍ക്ക്...

അഭിനന്ദനങ്ങള്‍ :)

വേണു venu said...

കുമാര്‍ജീ, ഈ നല്ല സംരംഭത്തിനു് ഞാന്‍ ഇതില്‍ കൂടുതല്‍‍ റെസ്പോണ്‍സു് പ്രതീക്ഷിക്കുന്നു. അതു തന്നെ ഞാന്‍‍ തെളിക്കാതെ പറയാന്‍ ശ്രമിച്ചതു്.
ഈ വല്യമ്മായിയുടെ ഒരു കാര്യം. നല്ല കാലത്തു് ഓടാന്‍ പഠിച്ച ഉഷ എന്തായെന്നും ഫസ്റ്റു വരാഞ്ഞതു്.:)

പച്ചാളം : pachalam said...

പറഞ്ഞ ദിവസം ഇതു പോസ്റ്റ് ചെയ്തില്ല, അതിന്‍റെ പേരില്‍ ക്ഷമ.

ക്ഷമ നഹീ നഹീ...വീ വാണ്ട് മാപ്.

(ഇതില് വച്ച് ഏറ്റവും അടിപൊളി ആ പതിനൊന്നാമത്തെ നമ്പറിലെ കഥയാ....എന്നാ എഴുത്താ!)

kumar © said...

ഉണ്ണീ.. പച്ചാളകുമാരാ..
നീ ഒരുത്തനേയുള്ളു ഈ ഭൂമിയില്‍ ഇങ്ങനെപറയാന്‍ “ 11 മത്തെ കഥയാണ് നല്ല കഥ എന്ന്”

എന്താ കഥ...!

ദൃശ്യന്‍ | Drishyan said...

ഈ ഉദ്യമത്തിനു മുന്‍പില്‍ പ്രണാമം, ഒപ്പം നന്ദിയും.

സസ്നേഹം
ദൃശ്യന്‍

ഇത്തിരിവെട്ടം|Ithiri said...

കുമാരേട്ടാ... അഭിനന്ദങ്ങള്‍.

മുല്ലപ്പൂ || Mullappoo said...

നല്ല ഉദ്യമം.
അഭിനന്ദനങ്ങള്‍ .

പലവിധം ചര്‍ച്ചകള്‍ കൊണ്ട് ബൂലോകത്തുണ്ടാകുന്ന അസ്വാരസ്യങ്ങള്‍ ,തീര്‍ക്കാന്‍ ഇങ്ങനെയുള്ള സംരംഭങ്ങള്‍ ഉതകട്ടെ.

ഒരുകുടക്കീഴില്‍ പല്‍തരം കഥകള്‍
ഒരോ പോസ്റ്റുനും ഉചിതമാ‍യ അടിക്കുറിപ്പ്

എന്റെ കുഞ്ഞിക്കഥക്കു കൊടുത്ത അടിക്കുറിപ്പ് ഇഷ്ടപ്പെട്ടു. നന്ദി

കരീം മാഷ്‌ said...

അവാര്‍ഡു നിര്‍ത്തിയതു നന്നായി. ഇല്ലങ്കില്‍ കുറുമാനു പറ്റിയ പോലെ അവാര്‍ഡിനിരയാവുമായിരുന്നു.
മുന്‍പു ഇതേ അവാര്‍ഡു കിട്ടിയ പലരേയും ആദരിച്ച പോലെ കുറുമാനെ ബഹുമാനിക്കാത്തതു കണ്ടപ്പോള്‍ ആ അവാര്‍ഡു ഒരു പ്രഹസനമായും. കുറുമാന്റെ വില കളയാന്‍ തല്‍പ്പരകക്ഷികള്‍ പടച്ചതാണെന്നും തോന്നി.
സ്മൈലി സ്മൈലി, സ്മൈലി, സ്മൈലി, സ്മൈലി, സ്മൈലി, സ്മൈലി, സ്മൈലി

അത്തിക്കുര്‍ശി said...

കരീം മാഷെ,

കുറുമാനെ ആദരിക്കാതെ വിട്ടുകൂട... ഉടനെ ഒരു മീറ്റ്‌/ചടങ്ങ്‌ നമുക്ക്‌ സംഘടിപ്പിക്കണം.. സമാനചിന്തകര്‍ സഹകരിച്ചാല്‍ നടത്താം

kumar © said...

കുറുമാനെ ആദരിക്കാതെ വിട്ടുകൂട...

kurumaan aadarikkappedanam.
athinu ente ella pinthunayum.

"mundittu pidthathil" (kadappaadu devan) prabalaraaya gulfan maar onnu aalochichaal nannu.

allenkil kurumaan ingu vaaa

sandoz said...

കുറുമാനെ ആദരിക്കണം.അത്‌ തീര്‍ച്ചയായും വേണ്ടതാണു.

അഗ്രജന്‍ said...

അതെ, അതിനി ഒട്ടും വൈകിക്കരുത്...

വേണു venu said...

തീര്‍ച്ചയായും കുറുമാനെ ആദരിക്കണം. വൈകിക്കരുതു്.

ഏറനാടന്‍ said...

കുമാര്‍ജി.. ഗുഡ്‌ എഫോര്‍ട്ട്‌, അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകള്‍.

കുറുമാന്‍ജിയെ കണ്ടുപിടിച്ചുകെട്ടി ആദരിക്കാന്‍ കൊണ്ടുവരുന്നതിന്‌ ഞാനും കച്ചകെട്ടി റെഡിയായി.

എവിടേ കുറുജീ? സേര്‍ച്ച്‌..!

ഇടിവാള്‍ said...

കിറ്റെക്സ് കുങ്കിയുടെ ഒരു ശീലയെടുത്ത് പുതപ്പിച്ച് ആദരിക്കേണ്ട വ്യക്തിത്വമൊന്നുമല്ല കുറുമാന്റെ..

അയാളുടെ കൃതികള്‍ ഇഷ്ടപ്പെടുന്ന ഒത്തിരിപേര്‍ ഇവിടുണ്ട്, അതാണയാള്‍ക്കുള്‍ല അംഗീകാരം.

ഇനി യൂയേയില്‍ ഉള്ള നിങ്ങക്ക് ആരെയെങ്കിലും ആദരിച്ചേ തീരൂ, എന്നാണെങ്കില്‍ , ഞാന്‍ എപ്പളേ റെഡീ...

3-ആം സ്ഥാനത്തിനുള്ള അവാര്‍ഡ് എനിക്കാ കിട്ടിയത്! ങ്യാഹ.. 3 അല്ലേ 1 നേക്കാള്‍ മൂല്യം കൂടിയത്?

അപ്പോ, സ്ഥലവും തീയതിയും മറ്റും അറിയിച്ചാല്‍ ഞാനങ്ങെത്താം, ലുങ്കി ഉടുക്കാതെ.. (തിരിച്ചു വരുമ്പോ അതുടുത്താല്‍ മതീലോ)

KM said...

ബ്ലോഗില്‍ പല പുലികളും സിംഹങ്ങളും കുറുമാനെ ആദരിക്കാനായി മുറവിളികൂട്ടുന്നു.
എന്റെ അഭിപ്രായത്തില്‍ ആദരിച്ച് വഷളാക്കപ്പെടേണ്ട ഒരു വ്യക്തിത്വമല്ല കുറുമാന്‍.
ഒരു നല്ല പോസ്റ്റെഴുതിയതുകൊണ്ട് മാത്രം ഒരു വ്യക്തിയെ ആദരവും പൊന്നാടയുമൊക്കെ അണിയിക്കുന്നത് ആ വ്യക്തിയോട് ചെയ്യുന്ന ക്രൂരതയാണെന്നാണ് എന്റെ അഭിപ്രായം. അസൂയമൂത്ത കുട്ടിപ്പിശാശെന്നാണ് നിങ്ങള്‍ എന്നെ സംശയിക്കുന്നതെങ്കില്‍ നോ കമന്റ്സ്.
കുട്ടമേനൊന്‍.

അഗ്രജന്‍ said...

കുട്ടമ്മേനോന്‍ നല്ല മനസ്ഥിയോട് കൂടെ തന്നേയാണ് ആ പറഞ്ഞതെന്ന് മനസ്സിലാക്കാന്‍ രണ്ടാമത് ഒരാവര്‍ത്തി വായിക്കേണ്ട കാര്യമില്ല :)

ആദരിച്ചത് കൊണ്ട് കുറുമാന്‍ വഷളാവാനോ നന്നാവാനോ പോകുന്നില്ല [കുറുജി, ചുമ്മാ ചാടിക്കേറിയങ്ങ് നന്നായി എന്നെ നാറ്റിക്കരുത് :)] ആദരിക്കുക എന്ന വാക്ക് കൊണ്ട് ഇവിടെ ഉദ്ദേശിക്കുന്ന കാര്യത്തിന് ഒരു ഗൌരവ്വം സ്വഭാവം വരുന്നുണ്ട് - ശരി തന്നെ. കുറുമാനെ അനുമോദിക്കുന്നതിനോടൊപ്പം തന്നെ എല്ലാവരും കൂടിച്ചേര്‍ന്ന്, കുറുമാന്‍റെ ചെണ്ടമേളത്തോട് ചേര്‍‍ന്നൊരു സന്തോഷം പങ്കിടല്‍ - ഒരു യു. എ. ഇ. മീറ്റ് - അതാണ് ഞാനാഗ്രഹിക്കുന്നത് :)

അഗ്രജന്‍ said...

കൂട്ടത്തില്‍ ലുങ്കിയുടുക്കാതെ വരുന്ന ഇടിയെ ഒരു ലുങ്കിയുമുടുപ്പിക്കാം :)

KM said...

ഇനിയും ഒരു യു.എ.ഇ മീറ്റോ.. അഗ്രൂ.. രണ്ടും കല്‍പ്പിച്ചിറങ്ങിയിരിക്കുകയാണല്ലേ..

അഗ്രജന്‍ said...

മേന്ന്നേ... ഒരു മീറ്റ് കഴിഞ്ഞാല്‍ ഒരു പുതിയ ടീ ഷര്‍ട്ട് ഹാങ്ങറില്‍ തൂങ്ങും :)

sandoz said...

ഹ..ഹ.ഹാ വാള്‍സ്‌ ദുബായ്‌ തെരുവിലൂടെ.... സ്വീകരണം ഏറ്റുവാങ്ങാന്‍ ...ലുങ്കിയുടുക്കാതെ വരുന്ന സീന്‍ ഒന്ന് ആലോചിച്ച്‌ നോക്കിയേ........എപ്പോ...ദുബായീലും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു എന്ന് നോക്കിയാ മതി.വാള്‍സ്‌ ദുബായ്‌ തെരുവിലൂടെ വി.ഐ.പി മാത്രം ഇട്ട്‌ അതിന്റെ എലാസ്റ്റിക്‌ ഒക്കെ വലിച്ച്‌ വിട്ട്‌ 'ടപ്പ്‌' 'ടപ്പ്‌' എന്ന് ശബ്ദമുണ്ടാകി കുതിര വരുന്ന മാതിരി ഒരു വരവുണ്ട്‌........ സ്വീകരണം വാള്‍സിനു തന്നെ......

ikkaas|ഇക്കാസ് said...

കുറുമാനെ ആദരിക്കല്‍ അങ്ങനെ ഊഏയീക്കാര്‍ കൊട്ടേഷനെടുത്താ ശരിയാവൂലാ.
ഞങ്ങ കൊച്ചിക്കാരക്ക ചത്തന്ന് വിചാരിച്ചാ?
കുറുമാനെ ആദരിക്കുന്നത് ആഗസ്റ്റ് മാസം കൊച്ചീല്‍ വച്ച്. നാട്ടിലുള്ളവരെല്ലാം പങ്കെടുക്കും. അനമണ്‍സ് ചെയ്യടാ പച്ചാളം, അടുത്ത കൊച്ചി മീറ്റ് ആഗസ്റ്റില്‍.
(ഈ പരിപാടി നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നത് : കിംഗ് ഫിഷര്‍ സ്ട്രോങ്ങ് ബിയറിനൊപ്പം, ഷിവാസ് റീഗല്‍, മാന്‍ഷന്‍ ഹൌസ്, എക്‍ഷാ വീയെസ്സോപ്പി ബ്രാന്‍ഡി, ജോഹര്‍ റം...)

Sul | സുല്‍ said...

കുറുജി തയ്യാറാണോ? അതറിയണം ആദ്യം.
കല്യാണത്തിന് പെണ്ണിന്റെ (ആരുടെ) താല്പര്യം കണക്കിലെടുക്കുന്ന പതിവില്ലല്ലൊ പണ്ടും.

മേന്നേ എല്ലാവെള്ളിയാഴ്ചയും മീറ്റുന്നവരും ഒണ്ടേ.

അഗ്രു :) ആ മീറ്റ് കണ്ട് മനം മടുത്താണോ ടീ ഷര്‍ട്ട് കെട്ടിത്തൂങ്ങുന്നത്?. അതും ജീവിതത്തിലേക്ക് കാലെടുത്ത് വക്കാനൊരുങ്ങുന്ന ഒരു പുതിയ ടീ ഷ.

സാന്‍ഡോ, നീ പണ്ടേ ഇങ്ങനാരുന്നൊ? ഇടി ലുങ്കി ഉടുക്കാതെ എന്നു പറഞ്ഞാല്‍, പാന്റിട്ട് എന്നു വായിക്കണം. പാന്റില്ലാതെ എന്നു പറഞ്ഞാല്‍ കന്തൂറയിട്ട് എന്നു വായിക്കണം. കന്തൂറയിടാതെ എന്നു പറഞ്ഞാല്‍ പാന്റിട്ട് എന്നു വായിക്കണം.

അല്ല എന്തിനാ ഇപ്പൊ ഇതെല്ലാം വായിക്കുന്നെ. ഇടി വി ഐ പി അല്ലെ വി ഐ പി. (പണ്ടൊരു വി ഐ പി പരസ്യത്തില്‍ കണ്ട ഇടിയാ അല്ലാതെ ഗഡിയല്ല)

-സുല്‍

ഇടിവാള്‍ said...

വി.ഐ.പി മാത്രം ഇട്ട്‌ അതിന്റെ എലാസ്റ്റിക്‌ ഒക്കെ വലിച്ച്‌ വിട്ട്‌ 'ടപ്പ്‌' 'ടപ്പ്‌' എന്ന് ശബ്ദമുണ്ടാകി കുതിര വരുന്ന മാതിരി ഒരു വരവുണ്ട്‌...... . . . . .


ഹയ്യോ ഹയ്യോ.. എന്നെ കൊല്ലഡോ സാന്റോസേ !! കൊല്ലെന്നേ..

വ്യക്തിഹത്യ.. വ്യക്തിഹത്യ !! ഞാന്‍ സഹിക്കില്ല...

അത്തിക്കുര്‍ശി said...

മാന്യരെ,

അടുത്ത മീറ്റും അവാര്‍ഡ്‌ ജേതാക്കളെ ആദരിക്കലും നമുക്ക്‌ യു ഏ യി മീറ്റ്‌ ബ്ലൊഗില്‍ ചര്‍ചചെയ്തു തീരുമാനിക്കാം.. ആരെങ്കിലും ഒരു പോസ്റ്റിടൂ പ്ലീസ്‌...

ആ ഇക്കാസും കൂട്ടരും കൊച്ചിയിലേക്ക്‌ കുരുമാനെ തട്ടിക്കൊണ്ട്‌ പോകുന്നതിനുമുമ്പ്‌! പാച്ചാളം 'പാസ്‌പോര്‍ട്‌' അന്വേഷണം തുടങ്ങിയെന്നാണ്‍ ശ്രൂതി! ജാഗ്രതൈ...

മുല്ലപ്പൂ || Mullappoo said...

ഈ വേദിയിലേക്കു വരുന്ന എല്ലാ കഥകളും വായിച്ചു അതിനു ചേര്‍ന്ന അടിക്കുറിപ്പും എഴുതി നല്ല ഒരു പോസ്റ്റ്, ഞങ്ങള്‍ക്കായി ഒരുക്കണ കുമാറേട്ടനു സലാം.

(aadyam comment ittathu sthalam maari poyi )