3/10/2007

ഇവരുടെ കഥകള്‍ - ലക്കം 01

ചില തിരക്കുകളില്‍ കുരുങ്ങിപോയതുകൊണ്ട് നേരത്തെ അനൌണ്‍സ് ചെയ്ത ദിവസം തന്നെ ഇതു പോസ്റ്റ് ചെയ്യാന്‍ എനിക്ക് കഴിഞ്ഞില്ല. ലിങ്കുകള്‍ അയച്ചു തന്നവരോടൊക്കെ അതിന്റെ പേരില്‍ ക്ഷമ ചോദിക്കുന്നു ആദ്യം.

ഭൂലോകം വായിച്ചു രസിച്ച പല കഥകളും ഈ ലിസ്റ്റില്‍ വന്നിട്ടില്ല. അടുത്ത ലക്കത്തില്‍ വരും എന്നു പ്രതീക്ഷിക്കുന്നു.

ഒരു അറിയിപ്പുകൂടി. പോസ്റ്റുകളുടെ എണ്ണം കൂടുതല്‍ ഉള്ളതുകൊണ്ട് വോട്ടിങ് എന്ന സംഭവം തല്‍ക്കാലം നിര്‍ത്തിവച്ചിരിക്കുന്നു. മാത്രമല്ല, ഇവിടെ ഒരുപാട് മത്സരങ്ങള്‍ വരാനിരിക്കുന്നുബൂലോകത്തെ മുഴുവന്‍ മത്സരങ്ങളുടെ കളരികളിലേക്ക് തള്ളിവിടാന്‍ തല്‍ക്കാലം മനസുതോന്നണില്ല.1. വല്യമ്മായി (എനിക്കു പറയാനുള്ളത് )
അനിക്കുട്ടന്‍ ദുബായിലാ
ഒരു പ്രവാസിക്കഥയുമായാണ് വല്യമ്മായിയുടെ വരവ്. എഴുത്ത് നന്നായി പക്ഷെ കഥയുടെ കാതല്‍ ഇതിനു മുന്‍പു കേട്ടതാണെന്ന ശ്രീജിത്തിന്റെ ആദ്യ തേങ്ങയ്ക്ക് മറുപടിയായി ഒരു അലിയുടെ കഥവച്ചു മറ്റൊരു തേങ്ങ ശ്രീജിത്തിന്റെ തലയ്ക്കടിക്കുന്നു വിശ്വപ്രഭ.


2. തറവാടി
തലമുറ
രണ്ടുതലമുറെയെ കോര്‍ത്തെഴുതിയ ഒരു കഥ. കുട്ടന്മേനോന്റെ ഭാഷയില്‍ പറഞ്ഞാല്‍ “തലമുറകളുടെ ഭാവപ്പകര്‍ച്ചകള്‍ക്കിടയിലും കൈമോശം വരാത്ത നന്മയുടെ തുരുത്തുകള്‍.“ ഈ കഥയിലുണ്ട്.


3. ഫൈസല്‍
നടുമുറ്റം
എഴുത്തുകാരിയായ ആശാമാത്യൂ തുരുത്തിക്കാട്ടിലിന്റെ ജീവിതം എഴുത്തുമുറിയില്‍ നിന്നും ശവമുറിയിലേക്കെത്തുന്ന കഥ വളരെ മനോഹരമായിട്ടാണ് ഫൈസല്‍ ഇവിടെ എഴുതിയിരിക്കുന്നത്


4. ഇക്കാസ്&വില്ലൂസ്
ജലായനം
ഒരു അനിയനെ ചേത്തുപിടിച്ച് ജലയാനം ചെയ്യുന്ന ഒരു ചേട്ടനെ ഇവിടെ കാണാം‍


5. സതീശ് മാക്കോത്ത്
ഫൗണ്ടന്‍പേന
ഒരു പേനയ്ക്കുവേണ്ടിയുള്ള ആഗ്രഹം, കൊതി‍ എന്നിവ കുട്ടനാടന്‍ പശ്ഛാത്തലത്തില്‍


6 അഗ്രജന്‍
ഒരപകടത്തിന്‍റെ മധുരസ്മരണ
രസകരമായ സസ്പന്‍സ് സൂക്ഷിക്കുന്ന ഒരു കഥ‍


7 ഏറനാടന്‍‍
ഒരോണക്കുറിപ്പ്‌
ഒരു പഴയകാല ഓണക്കഥയാണ്‌ ഏറനാടന്‍ ഇവിടെ അവതരിപ്പിക്കുന്നത്‍


8 സാക്ഷി‍‍
കുട്ടിശങ്കരനിടഞ്ഞു!
“ചിതറിയ തലച്ചോറിനുചുറ്റും ബലിക്കാക്കകള്‍ പോലെ ചാനലുകാര്‍ കൊത്തിപ്പെറുക്കി.“ ഒരു ഉത്സവപ്പറമ്പാണ് ഇവിടെ സാക്ഷ്യം


9 മൈനാഗന്‍‍‍
ഇന്ദ്രിയത്തിന്‌ പുറത്തുനിന്നുള്ള ഇടപെടലുകള്‍
ഈ ബ്ലോഗ്ഗര്‍ എഴുതിക്കൊണ്ടിരിക്കുന്ന 'വിദൂഷണം' എന്ന നോവലിലെ ഒരു ഭാഗമാണ് ഈ പോസ്റ്റ്.


10 സ്വാര്‍ത്ഥന്‍(സ്വാര്‍ത്ഥവിചാരം)
മുട്ട വച്ച ദിവസം‍
സെബോയുടെ പുതുവര്‍ഷാഘോഷത്തിനെ കുറിച്ച് ഒരു കഥ.


11 പച്ചാളം
കര്‍ഷകന്‍‍
വളരെകുറിച്ചു വാക്കുകളിലൂടെ പച്ചാളം വരച്ചുകാ‍ട്ടുന്ന ഒരു ശക്തന്‍
നുറുങ്ങുകഥ.


12 പട്ടാമ്പിക്കാരി
50 പവനില്‍ തൂങ്ങിയനിശ്ചയം‍‍
സ്ത്രീധനവിഷയത്തില്‍ തൂങ്ങിയ ഒരു പട്ടാമ്പിക്കഥ. ഇതിന്റെ വാലായി കേരളത്തിലെ ദേശം തിരിച്ചുള്ള ഒരു ചെറിയ കമന്റു ചര്‍ച്ചയും നടന്നു.


13 അരീക്കോടന്റെ കാടന്‍ ചിന്തകള്‍...!!!!
ഐന്‍സ്റ്റീനിന്റെ ബൂകുരുത്ത ( കെട്ട )നിയമം !!!
ഒരു പരീക്ഷാ ചോദ്യത്തേയും അതിനുള്ള രസകരമായ ഉത്തരത്തേയും പറ്റിയുള്ള ഒരു ക്ലാസ്‌റൂം കഥ14 തുഷാരത്തുള്ളികള്‍
ചിത്രിത ചുണ്ടിലെ ചുംബനം‍‍
ഷാജിയുടേയും അദ്ദേഹത്തിന്റെ ഭാര്യ അലീസിന്റേയും
അവളുടെ ലിപ്സ്റ്റിക്കിന്റേയും പിന്നെ അതില്‍ തുടങ്ങുന്ന മറ്റു ചിലതിന്റേയും കഥ.


15 വേണു
എന്‍‍റ്റെ ഒരു പത്തായം ‍‍
ലാപുട പറഞ്ഞ കമന്റു എടുത്തെഴുതിയാല്‍ “നല്ല എഴുത്ത്...അനുഭവങ്ങളുടെ താപനില ഓര്‍മ്മകളെ പൊള്ളിക്കുന്നതുകൊണ്ടു തീക്ഷ്ണവും വ്യതിരിക്തവും.....“


16 കൊടകരപുരാണം
വിക്രം ‍‍

പതിവുപോലെ തന്നെ ഒരു “ബ്രാന്റഡ് വിശാലന്‍” പോസ്റ്റ്. എന്താ ഇങ്ങനെ പുരാണത്തില്‍ അധികം വരാത്ത സ്റ്റൈലില്‍ ഒരു പേര്‍? ഇതിലെ തന്നെ കഥാപാത്രമായ പാപ്പച്ചന്റെ ഭാഷയില്‍ പറഞ്ഞാല്‍ “ഇതാണ്‌ വിക്രം. മിനി ടെമ്പോ. ലേറ്റസ്റ്റ്‌ മോഡല്‍. ഇവനിങ്ങിനെ ഇരിക്കണത്‌ നോക്കണ്ടാ. ഒരു മല കയറ്റി വച്ചാല്‍ ഇത്‌ അതും വലിച്ചോണ്ടും പോകും. ലൈലാന്റിന്റെ എഞ്ചിന്റെ പവറാ.!“


17 ബഹുവ്രീഹി
കുത്തുമാടത്തിലെ ഭ്രാന്തന്‍
പാവക്കൂത്തില്ലാത്ത കാലങ്ങളില്‍ കൂത്തുമാടത്തില്‍
താമസിച്ചിരുന്ന ഒരു ഭ്രാന്തന്റെ കഥയാണ് ബഹുവ്രീഹി ഇവിടെ പറയുന്നത്.


18 സ്നേഹപൂര്‍വ്വം
പാമ്പു വേലായുധന്‍...( ചെറുകഥ )
കുട്ടിക്കാലത്തിന്റെ നിഷ്കളങ്കത അലിയിച്ചുവരച്ചെടുത്ത ഒരു ചിത്രം പോലെ. ഭംഗിയായിട്ട്.


19 ഇടിവാള്‍
എന്റെ പ്രണയാന്വേഷണ പരീക്ഷകള്‍
ഒറ്റവാക്കില്‍ പറഞ്ഞാല്‍ കുട്ടിക്കാലത്തിലെ പ്രണയം. പക്ഷെ ആരും അധികം പ്രതീക്ഷിക്കാത്ത ക്ലൈമാക്സ്. ഒറ്റയിരുപ്പില്‍ വായിച്ചുതീര്‍ക്കാന്‍ കൊതിപ്പിക്കുന്ന പോസ്റ്റുകളുടെ ലിസ്റ്റില്‍ വരുന്നത്


20 മഞ്ഞുമ്മല്‍‍
രാമന്‍ പിന്നേയും പുഴക്ക്‌ കുറുകേ നീന്തി
ഒറ്റക്കാലിലെ ചെരുപ്പും തലയിലെ കിരീടവും കൈവിട്ടുപോയ രാമന്റെ അവസ്ഥ അവതരിപ്പിക്കുകയാണ് ഇവിടെ സാന്റോസ്. വാത്മീകിയോട് ഒരു മുന്‍‌കൂര്‍ ജാമ്മ്യാപേക്ഷയും ഒരു കമന്റായി വച്ചിട്ടുണ്ട് വിദ്വാന്‍.


21 മഴനൂലുകള്‍‍‍
നക്ഷത്രങ്ങള്‍ പെയ്യുവോളം
നേര്‍ത്ത മഴനൂലുകള്‍ പോലെ വികാരങ്ങളും നൊമ്പരങ്ങളും പെയ്യുന്ന പോസ്റ്റ്. എവിടെ ഒക്കെയോ തണുത്ത മഴ ചാഞ്ഞു പെയ്തേക്കും, ചൂടുള്ള നിശ്വാസങ്ങള്‍ ഉയരും, ഇതു വായിക്കുമ്പോള്‍‍


22 എന്റെ സ്വന്തം തിരുവനന്തപുരം
ചെമ്പകമരം
ഒരു സര്‍ക്കാര് ജീവനക്കാരിയുടെ മനസിലൂടെ കടന്നു പോകുന്ന യാത്രയാണ് ഈ കഥ. അരവിശിവയുടെ ട്രേഡ് മാര്‍ക്കായ തിരുവനന്തപുരത്തിന്റെ നഗരവഴികളിലൂടെ തന്നെയാണ് സുമ എന്ന സുമലതയുടെ ജീവിതം കടന്നു പോകുന്നതും ‍‍


23 കുറുമാന്റെ കഥകള്‍
പോര്‍ക്ക് വിന്താലു
കുറുമാന്റെ പതിവു പ്രയോഗങ്ങളിലൂടെ രസകരമായ ഒരു കഥ. ഗോവന്‍ പശ്ഛാത്തലത്തില്‍ വെന്ത് ഉലയുന്ന ചിരിയുടെ പോര്‍ക്ക് വിന്താലു.


24 മുല്ലപ്പൂ‍
അഹങ്കാരം
എട്ടുവരി തികച്ചില്ലാത്ത കുഞ്ഞുകഥ. ഒരു ശക്തമായ ചിന്ത മുല്ലപ്പൂ അവതരിപ്പിക്കുമ്പോള്‍ വായനക്കാല്‍ ഒരുപാട് പേര്‍ തെറ്റിദ്ധരിച്ചു. ഈ കുഞ്ഞുകഥയിലെ ഒരു വാക്കില്‍ ആയിരുന്നു അതിന്റെ യഥാര്‍ത്ഥചിത്രം ഒളിഞ്ഞുകിടന്നത്. അതായിരുന്നു ഇതിന്റെ പ്രത്യേ‘കഥ’യും ‍‍


25 ഇതു ഞാനാ.. ഇട്ടിമാളു..‍
മാംസതുണ്ടുകള്‍ മുറിച്ചുമാറ്റും മുമ്പ്
“ബോധാബോധങ്ങള്ക്കിടയില്‍ വഴുതിമാറുമ്പോള്‍ ഇരയാരാണെന്ന് പോലും അയാള്ക്ക് ഓര്‍ത്തെടുക്കാനാവില്ല. വേദനയുടെ പിടച്ചില്‍ പെണ്ണിന്റെ പ്രതിക്രിയയാണെന്ന് കരുതും. വലിഞ്ഞു പോവുന്ന ശ്വാസഗതികള്‍ ഉണര്‍വിന്റെ തിരതള്ളലായും. വേണ്ട. അതു വേണ്ടാ..“
കണ്ണന്‍ ഒപ്പം ഉണ്ടായിട്ടും ജീവിതത്തിന്റെ എണ്ണം തെറ്റി വഴിക്കു നിന്നു പോയ ഒരു
പെണ്‍കുട്ടിയുടെ കഥ ‍‍


26 നര-സായ കഥകള്‍.‍
മൂന്നു കുരങ്ങന്മാരും ചാരനിറമുള്ള കുറേ കണ്ണുകളും
ആനുകാലിക പ്രസക്തിയുള്ള
ഒരു വിഷയത്തില്‍ ഊന്നി ഒഴുക്കോടെ ദൃശ്യന്‍ കഥ പറഞ്ഞുപോകുന്നു.
കണ്ണന്‍ ഒപ്പം ഉണ്ടായിട്ടും ജീവിതത്തിന്റെ എണ്ണം തെറ്റി വഴിക്കു നിന്നു പോയ ഒരു പെണ്‍കുട്ടിയുടെ കഥ ‍‍


27 പനയോലകള്‍
പെയ്തു തീര്‍ന്ന മഴ
കഥാകാരിയായ റിനി തന്നെ പറഞ്ഞ വരികള്‍ ഇവിടെ ക്വാട്ട് ചെയ്യാം “കിട്ടാതിരുന്ന ആശ്വാസത്തിന്റെ തീരങ്ങള്‍ തേടി, വിധിവിക്രിയകളുടെ താളത്തിനൊത്ത്‌, അനുഭവങ്ങളുടെ പായല്‍ പിടിച്ച വരമ്പിലൂടെ കാലുറയ്ക്കാതെ നടക്കുമ്പോള്‍....“ ചില വഴികളിലൂടെ ചിന്തിക്കുമ്പോള്‍, പൂര്‍വ്വ പ്രണയം ഭര്‍ത്താവിനോട് പറയേണ്ടതാണോ അല്ലയോ എന്നുള്ള ഒരു ചിന്ത ഈ കഥ ഉണര്‍ത്തുന്നു


28 ചുമരെഴുത്ത് ‍
ട്രൈനിങ് വീലുകള്‍
ഉണ്ണിക്കുട്ടന്മാരുടെ വളര്‍ച്ചയും വഴി കണ്ടെത്തലും പ്രതീകാത്മകമായി ഇവിടെ അവതരിപ്പിച്ചിരിക്കുന്നു


29 ഇത്തിരിവെട്ടം‍
ഉള്ളിന്റെ ഉരുക്കം.‍
ഇത്തിരി വളരെ മനോഹരമായിട്ട് എഴുതിയിരിക്കുന്നു ഈ കഥ. വായിച്ചു കഴിയുമ്പോള്‍ കണ്ണുകള്‍ കലക്കിയിടാനുള്ള കഴിവ് ഈ കഥയ്ക്കുണ്ട്


30 നെടുമങ്ങാടീയം‍(അവസാനം ഈയുള്ളവന്‍ തന്നെ )
പുകച്ചുരുളുകള്‍‍
...."അപ്പ്‌ എബൌദ വേള്‍സോ ഹൈ.. ലൈക്കേ ഡയ്‌മണ്‍ ഇന്‍ദസ്കൈ" ശാരദചേച്ചി കുഞ്ഞുങ്ങള്‍ക്ക് താളത്തില്‍ പാടിക്കൊടുത്തു.