4/03/2007

കവിതകള്‍ ക്ഷണിക്കുന്നു. (കവിതകള്‍ - Vol 1)

ഈ ബ്ലോഗിനെകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇവിടെ വായിക്കുക

പ്രിയമുള്ള പോസ്റ്റുകള്‍ എന്ന പംക്തി അതിന്റെ ആദ്യ കവിതാ വിഭാഗത്തിലേക്ക് പോവുകയാണ്. നിങ്ങള്‍ എഴുതിയ ഒരുപാട് നല്ല കവിതകള്‍ ഉണ്ടാവും. അതില്‍ നിങ്ങള്‍ക്ക് ഇഷ്ടപെട്ടവയില്‍ നിന്നും ഒന്നിന്റെ ലിങ്ക് മാത്രം nallapostukal@gmail.com എന്നവിലാസത്തില്‍ അയച്ചുതരുക. (ദയവായിഓര്‍ക്കുക; ഒന്നിന്റെ ലിങ്ക് മാത്രം മതി. ബാക്കി ഉള്ളവയൊക്കെ കവിതയുടെ തന്നെ ലക്കം 2 ലും 3ലും ഒക്കെ നമുക്ക് ചേര്‍ക്കാം. അതൊക്കെ അപ്പോള്‍ അയച്ചാല്‍ മതി)
പക്ഷെ ഇതിനു മുന്‍പു ബ്ലോഗില്‍ പബ്ലീഷ് ചെയ്തതു ആവണം. അനുദിനം മലവെള്ളപ്പാച്ചില്‍ പോലെ വരുന്നപോസ്റ്റുകളുടെ അടിയിലേക്ക് പോയ പോസ്റ്റുകള്‍ വെളിച്ചത്തു കൊണ്ടുവരാനും, ആര്‍ക്കൈവ്സില്‍‍ പൊടിപിടിച്ചിരിക്കുന്നതൊക്കെ പുറത്തുകൊണ്ടുവരാനും ഉള്ള ഒരു ബ്ലോഗാണിത് എന്ന കാര്യം ഓര്‍ക്കുക.

അയക്കുന്ന ലിങ്ക് കവിതയാണോ എന്ന് ഉറപ്പുവരുത്തുക. ഇനി അഥവാ ഒരു കഥ തന്നെ കവിത എന്ന് അവകാശപ്പെട്ട് അയച്ചാല്‍ അതും ഞാന്‍ ഇവിടെ കവിത എന്ന പേരില്‍ പബ്ലീഷ് ചെയ്യും. (ആധുനിക കവിതയുടെ യുഗമാണ്) പക്ഷെ അതിനു മുന്‍പു സ്വയം ഉറപ്പുവരുത്തുക. കാരണം ഇവിട് തീരുമാനങ്ങള്‍ എല്ലാം നിങ്ങളുടെത് ആണ്. അതാണ് ഈ ബ്ലോഗിന്റെ പ്രത്യേകതയും. സ്വന്തമായി 14,632 ബ്ലോഗും അതില്‍ 57.420 കവിതകളും ഉണ്ടെങ്കിലും ഒരു ലക്കത്തില്‍ ഒരാള്‍ക്ക് ഒരു എന്‍‌ട്രി മാത്രം.

ഈ ലക്കത്തിലേക്ക് ലിങ്കുകള്‍ സ്വീകരിക്കുന്ന അവസാനതീയതി ഏപ്രില്‍ 7. അതിനുശേഷം വരുന്ന ലിങ്കുകള്‍ എന്റെ ഇന്‍ബോക്സില്‍ പൊടിപിടിച്ചുകിടക്കും.
അപ്പോള്‍ പറന്നുവരട്ടെ നിങ്ങളുടെ ഒരു കവിത. നിങ്ങള്‍ എഴുതിയതില്‍ നിങ്ങള്‍ക്ക് പ്രിയമുള്ള കവിതകളില്‍ ഒന്ന്.
ഒന്നുമാത്രം.
(അതില്‍ കൂടുതല്‍ കവിതകള്‍ താങ്ങാനുള്ള കപ്പാസിറ്റി എനിക്കില്ലാ‍...)

ഇതിനു മുന്‍പു ഇവിടെ പബ്ലീഷ് ചെയ്ത വിഭാഗങ്ങള്‍.
1. ഇവരുടെ ആദ്യ പോസ്റ്റുകള്‍
2. ഇവരുടെ കഥകള്‍ ലക്കം ഒന്ന്

5 comments:

മുല്ലപ്പൂ said...

അയ്യെടാ... കവിതയോ?

ഞങ്ങളെ പ്പോലെ ചിലരെ മനപ്പൂര്‍വം ഒഴിവാക്കനല്ലേ ഈ വോളിയം .

എന്നാല്‍ പിന്നെ കവിത എഴുതിട്ടു തന്നെ കാര്യം.

കവിതേ നീ അയലത്തെങ്ങാനും ഉണ്ടെങ്കില്‍ ഒരു വേളെ ഈ വഴി വന്നു പോകൂ...

Unknown said...

കുമാര്‍ജീ,
ഞാനെന്റെ കവിത അയച്ചു കഴിഞ്ഞു.

ഇതും വന്‍ വിജയമാകട്ടെ എന്നാശംസിക്കുന്നു.

അനാഗതശ്മശ്രു said...

http://saranimagazine.com/edition7/radha-kavitha.html
കവിത അയച്ചു

Kumar Neelakandan © (Kumar NM) said...

കവിതകള്‍ ക്ഷണിക്കുന്നു.

പ്രിയമുള്ള പോസ്റ്റുകള്‍ എന്ന പംക്തി അതിന്റെ ആദ്യ കവിതാ വിഭാഗത്തിലേക്ക് പോവുകയാണ്. നിങ്ങള്‍ എഴുതിയ ഒരുപാട് നല്ല കവിതകള്‍ ഉണ്ടാവും. അതില്‍ നിങ്ങള്‍ക്ക് ഇഷ്ടപെട്ടവയില്‍ നിന്നും ഒന്നിന്റെ ലിങ്ക് മാത്രം അയച്ചുതരുക.

വല്യമ്മായി said...

അയച്ചിരുന്നു.കിട്ടിയില്ലേ