4/10/2007

ഇവരുടെ കവിതകള്‍ - Vol - 01.

തുടര്‍ച്ചയായി മൂന്നാം തവണയും ആദ്യലിങ്ക് കിട്ടിയത് വല്യമ്മായിയുടേതാണ്. വല്യമ്മായിക്ക് പ്രിയമുള്ളപോസ്റ്റുകളുടെ “അതിരാവിലെ ഉണര്‍ന്ന പക്ഷി" പുരസ്കാരം നല്‍കുന്നു.

1. വല്യമ്മായി (എനിക്കു പറയാനുള്ളത് )
കവിത - നീര്‍ക്കുമിള
വല്യമ്മായി വെറും ആറുവരികളില്‍ തീര്‍ത്ത മനോഹരമായ കണ്ണീര്‍ക്കുമിള.

2. ജി മനു (ജീവിത രേഖകള്‍)
കവിത - ബിരിയാണി
കടക്കയര്‍ കഴുത്തില്‍ കുരുങ്ങിച്ചത്ത എതോ കൃഷിക്കാരണ്റ്റെ കണ്ണീരും, പോഷകദാഹത്താല്‍ ഭ്രൂണഹത്യചെയ്യപ്പെട്ട പാവം കോഴിമുട്ടയും ഒക്കെ ചേര്‍ന്ന ബിരിയാണിയെയാണ് മനു ഇവിടെ കാണുന്നത്.

3. പൊതുവാള്‍ (കാഞ്ഞിരോടന്‍ കഥകള്‍)
കവിത - ചിത (ഗതം)
“...എന്റെ ജീവിതം സഫലമാകുന്നിതാ
അഗ്നി ശുദ്ധി ചെയ്യുന്നെന്റെ ജീവനെ
യാത്രയാകുന്നു പഞ്ചഭൂതങ്ങളായ്
മാറ്റമില്ലാത്തൊരൂര്‍ജ്ജപ്രവാഹമായ്.“
.......... പൊതുവാളിന്റെ ശക്തമായ കവിത.


4. അത്തിക്കുര്‍ശി
കവിത - സമാഗമം
അദൃശ്യനായി നമുക്കൊപ്പം നടക്കുന്ന മരണം എന്ന കൂട്ടുകാരന്‍.
അവന്റെ വരവിനെ കുറിച്ചും നമ്മുടെ പ്രതീക്ഷയെകുറിച്ചും അത്തിക്കുറുശി മനോഹരമായി എഴുതിയിരിക്കുന്നു.
“...സജലങ്ങളായ മിഴികളില്‍ സങ്കടമൊതുക്കി
ഇടനെഞ്ചുപൊട്ടി യാത്രയയക്കുമെങ്കിലും.
ദൈവമേ, എന്റെ കിളിക്കുഞ്ഞുങ്ങല്‍ക്കിനിയാരുണ്ട്‌?“
കവിത ഇങ്ങനെ എഴുതി നിര്‍ത്തുമ്പോള്‍ അത് കൂടുതല്‍ തീവൃമാകുന്നു.

5. മനീഷി
കവിത - രാത്രി എന്നോട് പറഞ്ഞത്
(ഇത് അയച്ചുതന്നത് ചുള്ളിക്കലെ ബാബു)
രാത്രി എന്നോട് പറഞ്ഞുതരുന്നു എനിക്കറിയാവുന്ന ചില ചിന്തകളും തിരിച്ചറിവുകളും.
“...സമുദ്രത്തിലും,
ആകാശത്തിലും,
നിന്നിലര്‍പ്പിക്കപ്പെട്ട ശാപത്തേക്കാള്‍
ആഴമില്ല.....“


6. ജോനാ (കവിതപോലെ)
കവിത - ഓര്‍മ്മകളിലേക്ക്
ഓര്‍മ്മകളിലേക്ക് മനസിന്റെ ഒരു തിരിച്ചുപോക്കാണ് ജോനാ ഇവിടെ കുറിച്ചിരിക്കുന്നത്.

7. പി ശിവപ്രസാദ് (ചാരുകേശി)
കവിത - പ്രതിഭാസം
“ഇടയനായി വളര്‍ന്നത്‌
കുഞ്ഞാടുകളെ വിശ്വസിച്ചിട്ടല്ല.
യാദവന്‍ കാലികളെ,
യേശു ആടുകളെ,
പ്രവാചകന്‍ ഒട്ടകങ്ങളെ
മേയ്ച്ചതിന്റെ ലാഭവിഹിതം
മോഹിച്ചിട്ടല്ല.“
ഇടയന്റെ മനം ഇവിടെ മേയുന്നു ശിവപ്രസാദിന്റെ വരികളിലൂടെ..

8. സ്വാര്‍ത്ഥവിചാരം
കവിത - വിളിപ്പാടകലെ
സ്വാര്‍ത്ഥന്‍ തന്റെ ജീവിതത്തില്‍ ആദ്യമായി എഴുതിയ കവിതയാണിത്.
ആദ്യ കവിത തന്നെ ഒരു യാത്രപറയലാണ്. (സ്വാര്‍ത്ഥന്‍ കവിതയോട് യാത്ര പരഞ്ഞതാണോ, ഈ ആദ്യ കവിതയോടെത്തന്നെ?)
തന്റെ ആദ്യകവിത ആലപിക്കുക എന്ന മഹത്കര്‍മ്മംകൂടി സ്വാര്‍ത്ഥന്‍ ചെയ്തിട്ടുണ്ട്. സ്വാര്‍ത്ഥന്റെ കവിത ബ്ലോഗുകളുടെ റിക്കോര്‍ഡില്‍ തന്നെ കയറട്ടെ!.

9. ഇടങ്ങള്‍
കവിത - കുഴലൂത്തുകാരന്‍ (ബിസ്മില്ലാ ഖാന്‌)
ഉസ്താദ് ബിസ്മില്ലാഖാന് ഒരു ട്രിബ്യൂട്ട് ആണ് ഈ കവിത.
“...ഒളിക്കാന്
‍ഒരിടം കൂടി
ഞങ്ങള്‍ക്ക് നഷ്ടമാവുന്നു.“

10. മഞ്ജു നിതീഷ് (രാഗമാലിക)
കവിത - സ്നേഹഗീതം
ഈ പുതുമുഖ ബ്ലോഗറുടെ ബ്ലോഗിലെ ആദ്യപോസ്റ്റ് തന്നെ ഈ കവിതയാണ്.
കാറ്റിലലിഞ്ഞുപോയ പ്രണയം ആണ് വിഷയം. അധികമാരും കണ്ടില്ല ഈ ബ്ലോഗ്.
അവിടെ ഒരു കയ്യൊപ്പ് വച്ചത് നമ്മുടെ കുറുമാന്‍ മാത്രം.

11. ഇതു ഞാനാ.. ഇട്ടിമാളു.. (ഞാനല്ല!)
കവിത - അമ്മവീട്
അമ്മവീടിന്റെ, തയ്‌വഴിയുടെ പകുത്തുകീറല്‍ വളരെ നന്നായി ഇവിടെ ഇട്ടിമാളു പറഞ്ഞിരിക്കുന്നു.
“പടിയിറങ്ങുന്നത് ഇന്നലെകള്
‍പിരിഞ്ഞുപോവുന്നത് രക്തബന്ധങ്ങള്
‍ബാക്കിയാവുന്നത്, ആര്‍ക്കും വേണ്ടാത്തൊരമ്മ
(കരിപുരണ്ടൊരു കമ്പിറാന്തല്‍)
നഷ്ടമാവുന്നത്, എനിക്കെന്റെ അമ്മവീട്“

ഈ പോസ്റ്റുകള്‍ ഇവിടെ ഒരിക്കല്‍കൂടി (ഇതിനു മുന്‍പു വായിച്ചവര്‍ക്ക്) വായനയ്ക്ക് വയ്ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം. അതിലും ഉപരി ഇതിനു മുന്‍പു വായിക്കാന്‍ കഴിയാതെ വിട്ടുപോയ പലരുടേയും മുന്നില്‍ വീണ്ടും ഈ പോസ്റ്റുകളൊക്കെ എണ്ണയൊഴിച്ച് തിരിവയ്ക്കാന്‍ കഴിഞ്ഞതില്‍ അതിലും സന്തോഷം.

ലിങ്കുകള്‍ അയച്ചുതന്നവര്‍ക്കെല്ലാം നന്ദി.

3 comments:

Kumar Neelakandan © (Kumar NM) said...

ഇവരുടെ കവിതകള്‍ ഒന്നാം ഭാഗം പുറത്തിറങ്ങി

അത്തിക്കുര്‍ശി said...

കുമാര്‍,
ഇതെല്ലാം ഇവിടെ ഉണ്ടായിരുന്നോ?
സന്ദര്‍ശകര്‍ കുറവാണല്ലോ (പതിവു പോലെ- കവിതകള്‍ക്ക്‌)!

ചാരുകേശിയുടെ പ്രതിഭാസവും സ്വാര്‍ത്ഥന്റെ വിളിപ്പാടകലെയുമൊഴികെ എല്ലാം നേരത്തെ വായിച്ചിരുന്നു.


"കാലം തിരിഞ്ഞുനിന്നാല്‍
ഒരു പ്രളയമോ
പെട്ടകമോ
തീമഴയോ...!
ഞാന്‍ തന്നെ ഒരിതിഹ)സം
വേറെയെന്തിന്‌ പ്രതിഭാസം?"

നന്ദി

Kumar Neelakandan © (Kumar NM) said...

അത്തിക്കുര്‍ശി,
ഇവിടെ ഇതു കമന്റുകള്‍ക്ക് വേണ്ടിയല്ല വച്ചിരിക്കുന്നത്. ഓരോന്നും വായിച്ചിട്ട് അതാതു പോസ്റ്റുകളില്‍ കമന്റ് ആവാം.
ഇതു ഒരു കൊളുത്ത് മാ‍ത്രം.
പക്ഷെ ഇവിടെ സന്ദര്‍ശകര്‍ ഒരുപാട് ഉണ്ട്. ഇതിന്റെ സ്റ്റാറ്റസ് കൌണ്ടറിലെ നീക്കങ്ങള്‍ അതു പറയുന്നു.
(താങ്കള്‍ പറഞ്ഞതു പോലെ തന്നെ പൊതുവേ ബ്ലോഗില്‍ കവിതകളോട് ഒരു ഉറക്കം പിടിച്ച നയം ഉണ്ട്)