1/22/2007

പ്രിയമുള്ള പോസ്റ്റുകള്‍ - ഒരു അഭിപ്രായ രൂപീകരണം

ഈ ബ്ലോഗിലെ പ്രമുഖ കാറ്റഗറികളിലേക്ക് പോസ്റ്റുകള്‍ ക്ഷണിക്കും മുന്‍പ് ഒരു വിഷയത്തില്‍ ഒരു അഭിപ്രായ സര്‍വ്വേ.


ഒരു ലക്കം കളക്ട് ചെയ്തുവ പോസ്റ്റു ചെയ്തു കഴിയുമ്പോള്‍ ആ ലക്കത്തിലെ പോസ്റ്റുകളില്‍ നിന്നും വായനക്കാരുടെ ചോയിസ് തെരഞ്ഞെടുക്കാനുള്ള അവസരം കൂടി നല്‍കാമോ?
അതായത് വായനക്കാര്‍ക്ക് ഇഷ്ടപെട്ട മൂന്നു പോസ്റ്റുകളെ A B C എന്ന നിലവാരത്തില്‍ തരം തിരിക്കാം. അതു ഒരു കമന്റായിട്ട് ഇടാം. വോട്ടുകളായി വരുന്ന ഈ കമന്റുകള്‍ മാത്രം ഹോള്‍ഡ് ചെയ്യും. നേരത്തെ പ്രഖ്യാപിച്ച തീയതിക്ക്, ആ കമന്റുകള്‍ പബ്ലീഷ് ചെയ്യും. ഒപ്പം മൊത്തം വോട്ടുകള്‍ കൂട്ടി പറയുകയും ചെയ്യും (സ്വാര്‍ത്ഥന്റെ കമന്റില്‍ നിന്നും ആണ് ഈ ഒരു പ്ലാന്‍ (കമന്റ് മോഡറേഷന്‍ പരിപാടി) മനസില്‍ വന്നത്. ഉടനെ തന്നെ ഇതു തിരുത്തി).
ഇവിടെ അടിസ്ഥാനപരമായി ഒരു മത്സരം അല്ല നടക്കാന്‍ പോകുന്നത്. ഏറ്റവും കൂടുതല്‍ വായനക്കാര്‍ക്ക് ഇഷ്ടമായ മൂന്നു കൃതികള്‍ തെരഞ്ഞെടുക്കുന്ന പരിപാടി മാത്രം. ഒരു മത്സരകളരിയോ കളിയോ അല്ല ഇത്. പഴയ പോസ്റ്റുകളെ വീണ്ടും വായനക്കാരുടെ മുന്നില്‍ എത്തിക്കുക എന്ന ലക്ഷ്യം മാത്രമേ ഇതിന്റെ പിന്നിലുള്ളു. അതിനെ ഒന്നു കൊഴുപ്പിക്കാന്‍ വേണ്ടി മാത്രമാണ് ഈ തെരഞ്ഞെടുപ്പ്.
ഇവിടെ ഈ വിഷയത്തില്‍ നിങ്ങള്‍ പറയുന്ന കമന്റില്‍ മൃഗീയ ഭൂരിപക്ഷം ഉണ്ടെങ്കില്‍ മാത്രമേ ഈ തെരഞ്ഞെടുപ്പുമായി മുന്നോട്ട് പോവുകയുള്ളു.


ഇതു പ്രാവര്‍ത്തികം ആകുന്നെങ്കില്‍, നിങ്ങള്‍ തെരഞ്ഞെടുക്കുന്ന നിങ്ങളുടെ എല്ലാ കഥകള്‍ക്കും കവിതകള്‍ക്കും ഓരോ ലക്കങ്ങളിലായി വായനക്കാരുടെ മുന്നില്‍ തെരഞ്ഞെടുപ്പിനായി എത്താനാവും. തെരഞ്ഞെടുപ്പ് ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇഷ്ടകൃതികള്‍ എല്ലാം നമുക്കു വീണ്ടും വെട്ടത്തുകൊണ്ടുവരാം.
ഇതൊരു മത്സരം അല്ല, ( ഇവിടെ എന്റെ പോസ്റ്റുകളും ഇതില്‍ ഉണ്ടാകും. (എന്താ ഞാനും ചോരയും നീരും ഉള്ള ഒരു ബ്ലോഗര്‍ അല്ലേ?)


വോട്ട് ചെയ്യുന്ന ആളിനെ കുറിച്ചുള്ള നിബന്ധനകള്‍.
1. വോട്ട് ചെയ്യുന്ന ആളിന് മലയാളത്തില്‍ സ്വന്തമായി ഒരു ബ്ലോഗ് വേണം.
2. അതില്‍ ഉറപ്പായും അതാത് ലക്കത്തിനു മുന്‍പ് ഒരു പോസ്റ്റ് എങ്കിലും പബ്ലീഷ് ചെയ്തിരിക്കണം. അത് വോട്ട് ചെയ്യാന്‍ വേണ്ടി സൃഷ്ടിച്ചതാണോ എന്ന് വ്യക്തമായാല്‍ ആ വോട്ട് അസാധുവാകും.
3. വോട്ട് ചെയ്യുന്ന മെയിലില്‍ ബ്ലോഗര്‍ പ്രൊഫൈല്‍ കൂടി ചേര്‍ക്കണം. അതിനു കഴിഞ്ഞില്ലെങ്കില്‍ ബ്ലോഗ് ലിങ്ക് എങ്കിലും വേണം. അതില്ലാത്തവ അസാധു ആകുന്നതാണ്. ഒരു ബ്ലോഗര്‍ക്ക് ഒരു വോട്ട് മാത്രമേ ഉണ്ടാകൂ എന്ന് ഉറപ്പുവരുത്താന്‍ വേണ്ടിയാണ്. (അതായത് കുമാര്‍ എന്ന ബ്ലോഗറിനു തോന്ന്യാക്ഷരങ്ങളുടേയും നെടുമങ്ങാടീയത്തിന്റേയും പേരില്‍ രണ്ട് വോട്ട് ചെയ്യാനാവില്ല മ്വോനേ.. അവനെ നമ്മള്‍ ചവിട്ടി പുറത്താക്കും. അത്രേ ഉള്ളു. അല്ലേ?)
4. A, B, C, എന്നിങ്ങനെ മൂന്നു പോസ്റ്റുകള്‍ തെരഞ്ഞെടുക്കാം. ഇഷ്ടമുള്ള പോസ്റ്റില്‍ കമന്റിടുന്ന ലാഘവത്തോടെ തെരഞ്ഞെടുപ്പുകളെ കണ്ടാല്‍ മതി.
5. സ്വന്തം പോസ്റ്റിനു വോട്ട് ചെയ്തു മണ്ടനാകാന്‍ ആരേയും അനുവധിക്കില്ല. നിങ്ങള്‍ക്ക് നിങ്ങളുടെ വക ഒരു A ഡിഫോള്‍ട്ട് ആയിട്ടുതന്നെ അവിടെ ഉണ്ടാകും. പക്ഷെ നിങ്ങള്‍ക്ക് വേറെ ആര്‍ക്കു വേണമെങ്കിലും വോട്ട് ചെയ്യാം.
6. A 15 പോയിന്റ്, B 10 പോയിന്റ്, C 5 പോയിന്റ് എന്ന നിലവാരത്തില്‍ ആവും വോട്ട് എണ്ണുക.
7. പോയിന്റിനനുസരിച്ച്, കൃതികളെ ആ ലക്കത്തില്‍ ഏറ്റവും കൂടുതല്‍ ബ്ലോഗേര്‍സ് ഇഷ്ടപെട്ട കൃതികളായി തെരഞ്ഞെടുക്കും.
8. വോട്ടിങ്ങില്‍ നിന്നും പോസ്റ്റുകള്‍ ഒഴിവാക്കേണ്ടവര്‍ ലിങ്ക് അയക്കുമ്പോള്‍ തന്നെ പറഞ്ഞാല്‍ മതി. അവരെ ഒഴിവാക്കുന്നതാണ്. ഇതൊരു മത്സരം അല്ല എന്നു ഉറപ്പുവരുത്താനാണ് ഇങ്ങനെ ചില ഫ്ലക്സിബിലിറ്റികള്‍.
9. തെരഞ്ഞെടുത്ത ഫേവറിറ്റ് കഥകള്‍ക്കൊപ്പം അവയ്ക്കു കിട്ടിയ വോട്ടുകള്‍ സജസ്റ്റ് ചെയ്ത ആള്‍ക്കരുടെ ലിസ്റ്റ് അടക്കം പ്രസിദ്ധീകരിക്കും. ഈ തെരഞ്ഞെടുപ്പിന്റെ സുതാര്യതയ്ക്ക് വേണ്ടിയാണ് ഇങ്ങനെ.
10. ഏറ്റവും പ്രധാന പോയിന്റ് : ഇതു ഒരു മികച്ച കൃതി തെരഞ്ഞെടുക്കല്‍ മത്സരം അല്ല. അതാതു ലക്കത്തില്‍ വായിച്ചവര്‍ക്ക് ഇഷ്ടപെട്ട കൃതികള്‍ എന്ന ലേബല്‍ മാത്രമേ ഇതിനൊപ്പം ഉണ്ടാകൂ.


ഒരു അഭിപ്രായ സര്‍വ്വേ ആണ്. ഈ തെരഞ്ഞെടുപ്പ് വേണോ വേണ്ടയോ എന്ന്. എല്ലാവര്‍ക്കും അഭിപ്രായം പറയാം. എല്ലാവരും പറയണം.!

19 comments:

കരീം മാഷ്‌ said...

ഇതു തുടങ്ങുന്നതിന്നു മുന്‍പ് വക്കാരി ടിപ്സില്‍ ബിരുദമെടുക്കണം. ഇല്ലങ്കില്‍ തമ്മില്‍തല്ലു തീര്‍ക്കാന്‍ പച്ചാളം ഗുണ്ടക്കു ക്വട്ടേഷന്‍ കൊടുക്കണം

കരീം മാഷ്‌ said...

വോട്ടിംഗു നല്ലത്

സ്വാര്‍ത്ഥന്‍ said...

ഐഡിയാ ഈസ് ഗുഡ് !
വോട്ടെടുപ്പ്, ഫോട്ടം പിടി മത്സരത്തിലേതു പോലെ ആകുന്നതല്ലെ നല്ലത്...
കമന്റ് മോഡല്‍ റേഷന്‍ ഉപയോഗിച്ച്...
അതാകുമ്പോ ആ പൊതുസമ്മതനായ വ്യക്തി(ഇനി അഥവാ ഞാനാണെങ്കില്‍;) ഈമെയിലില്‍ ഇട്ടു വെരകേണ്ടല്ലോ!!!

Kumar Neelakandan © (Kumar NM) said...

സ്വാര്‍ത്ഥനാണെങ്കിലും പറഞ്ഞത് നിസ്വാര്‍ത്ഥമായ അഭിപ്രായം. ആ രീതി എനിക്കിഷ്ടമായി. പോസ്റ്റില്‍ ഇപ്പോള്‍ തന്നെ ആ തിരുത്തു നടത്തുന്നു. ഡാങ്ക്സ്.

വേണു venu said...

സ്വാര്‍ഥന്‍ പറഞ്ഞ രീതിയോടു് നിസ്വാര്‍ഥമായ്യി യോജിക്കുന്നു.

ഇടിവാള്‍ said...

നമസ്തേ കുമാര്‍ജീ,
നല്ല ഐഡീയ...

ഒന്നു രണ്ടു കാര്യങ്ങള്‍:

കാറ്റഗറൈസേഷന്‍ ഉണ്ടായിരിക്കുമല്ലോ., അതായത്, കഥ/കവിത/ലേഖനം/നര്‍മ്മം/ ഇങ്ങനെ?

ഒരു കാറ്റഗറിയില്‍ മത്സരിക്കുന്ന ( ആ വാക്കുപയോഗിച്ചതിനു ഷെമി..) പോസ്റ്റുകളുടെ എണ്ണത്തില്‍ ഒരു കണ്ട്രോളു വേണ്ടിവരില്ലെ.. അല്ലെങ്കില്‍, 20-30 പോസ്റ്റുകളും വീണ്ടും വായിച്ച് വോട്ടിങ്ങ് ചെയ്യുക എന്നതൊരു അപ്രയോഗികമായ പരിപാടിയായിരിക്കും!

4-5 ഓ പോസ്റ്റൂ‍ൂ വായിച്ച് അതിലൊനു നല്ലതാണെന്നു പറയുന്നത് ഓക്കെ.. 20-25 പോസ്റ്റുകള്‍ ഒരുമിച്ചു വായിച്ച് നല്ലതേതെന്നു അഭിപ്രായം ചോദിച്ചാല്‍,വോട്ടറുടെ ആപ്പീസ് പൂട്ടും..

ആദ്യം മത്സരത്തിനയക്കപ്പെടുന്ന 10 പോസ്റ്റുകള്‍ മാത്രം.. അതിലെ കഥാകൃത്തിനു വോട്ടവകാശം ഇല്ല...

ഒരു കാറ്റഗറിയില്‍, ( ഉദാ: കഥ) 30 എന്റ്രികള്‍ വന്നാല്‍, 3-4 ഘട്ടമായിട്ടു നടത്തുന്നതാവും നല്ലത്. 30 പോസ്റ്റുകള്‍ ഒരുമിച്ചു ഇടുന്നതിലും നല്ലത്!

ആഫ്റ്ററോള്‍.. ഈ ബ്ലോഗിന്റെ ഉദ്ദേശം തന്നെ ബ്ലോഗര്‍മാരുടെ പഴയ കൃതികള്‍ വായനക്കാരില്‍ ഒരിക്കല്‍ കൂടി എത്തിക്കുന്നതല്ലേ...അതുകൊണ്ട് ഓരോ എഡീഷനിലും പോസ്റ്റുകളൂടെ എണ്ണത്തിലൊരു ലിമിറ്റ് നല്ലതായിരിക്കുമെന്നാണെനിക്കു തോന്നുന്നത്

ഇടിവാള്‍ said...

എനിക്കെന്തോ, സജഷോമേനിയ പിടിച്ചോ എന്തോ..

വോട്ട് മാര്‍ക്കുകള്‍;

A = 10 മാര്‍ക്ക്
B = 7 മാര്‍ക്ക്
C = 3 മാര്‍ക്ക്

ഇങ്ങനെയായാല്‍, സമനിലകള്‍ ഒഴിവാക്കാന്‍ കൂടുതല്‍ എളുപ്പമാണ് ;)

sreeni sreedharan said...

നിസ്വാര്‍ത്ഥ സകരണം പ്രതീക്ഷിക്കാം, അല്ലാതെന്ത് ചെയ്യാന്‍!


ഇവിടെ അടിസ്ഥാനപരമായി ഒരു മത്സരം അല്ല നടക്കാന്‍ പോകുന്നതെന്നറിയാം നല്ലതു തന്നെ. (ഒരു ‘ഹിറ്റ്-കീടനാശിനി’ കരുതുന്നതു നന്നായിരിക്കും, ആവശ്യം വന്നാലോ!)

മുസ്തഫ|musthapha said...

കുമാര്‍ജി, വളരെ നല്ല സംരഭം... താങ്കളുടെ ഈ പരിശ്രമം വിജയിക്കട്ടെ... ഇടിവാള്‍ പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ ഈ ഉദ്യമം വിജയപ്രദമാക്കാന്‍ സഹായിക്കുമെന്നെനിക്കും തോന്നുന്നു.

ആശംസകള്‍

:)

ഒ.ടോ: ഇടിവാളിന്‍റെ ഒരോട്ട് ഞാനുറപ്പാക്കി കഴിഞ്ഞു :)

കുറുമാന്‍ said...

കുമാര്‍ ഭായ്, നല്ല ഐഡിയ.....

വെളിച്ചം ദുഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം എന്ന് കരുതി വെളിച്ചത്തു വരാത്ത പല പോസ്റ്റുകളും ഈ സംരഭത്തിന്‍ പ്രകാരം വെളിച്ചത്ത് വന്ന് സണ്‍സ്ട്രോക്ക് അടിച്ച് ടാന്‍ഡായി പോകും എന്നുറപ്പ് :)

Rasheed Chalil said...

കുമാര്‍ജീ ഗുഡ് ഐഡിയ...

ഏറനാടന്‍ said...

എന്തെല്ലാം മല്‍സരങ്ങളാണേയ്‌ ഓരോ ദിനവും. കടന്നുവരൂ കടന്നുവരൂ പരിപാടി വിജയകരമാക്കൂ.. എന്ന് അനൗണ്‍സ്‌മെന്റിനും മറ്റ്‌ എല്ലാ പരിപാടികള്‍ക്കും ഈ നാടനും റെഡി!

Abdu said...

കുമാറേട്ടാ,

നല്ല ആശയം, തിരഞ്ഞെടുപ്പിനേക്കാളുപരി വായിക്കാനാവാതെ(കാണാത്തതിനാല്‍) പോയ പല നല്ല പോസ്റ്റുകളും വായിക്കാനാവും എന്നത് തന്നെ ഇതിന്റെ ഏറ്റവും നല്ല ഗുണം.

ഒരു നിര്‍ദ്ദേശം ഉണ്ട്.

1) ഓരോ വിഭാഗത്തിലേയും അയച്ച് കിട്ടുന്ന എല്ലാ പോസ്റ്റുകളും കൂടി, പീ ഡീ എഫ് ആക്കി എവിടേലും അപ്ലോഡ്(തിരുകി കയറ്റുക?) ചെയ്ത് ഇവിടെ ഒരു ലിങ്ക് കൂടി കൊടുക്കുക (ഉടമസ്ഥരുടെ സമ്മതം മേടിക്കണേ, അറിയാലോ, ങ്ഹാ)പലവട്ടം ചര്‍ച്ച ചെയ്ത ഇ-പുസ്തകം എന്ന ആശയം ചുളിവില് നടക്കും.

Anonymous said...

കുമാര്‍.. നല്ല സംരംഭം.. മുന്നോട്ടു പോകുക.
പൊടിപിടിച്ച്‌ ആര്‍കൈവില്‍ കിടക്കുന്ന നല്ല ചില പോസ്റ്റുകള്‍ വായിക്കാനൊരു അവസരം.

കൃഷ്‌ | krish

Visala Manaskan said...

പ്രിയ കുമാറ്.

സ്വാര്‍ത്ഥന്‍ പറഞ്ഞ അഭിപ്രായം തന്നെ കട്ട് ഏന്‍ പേസ്റ്റ് ചെയ്യുന്നു.

ആശംസകള്‍.

Anonymous said...

ഇടി വാളുവെച്ചതുപോലെ ഒരു അഭിപ്രായമാണെനിക്കും മുന്നോട്ടു വയ്കാനുള്ളത്‌ (തെറ്റിപ്പോയ്‌ തെറ്റിപ്പോയ്‌.. "ഇടി വാളു" വെച്ചതുപോലല്ല, "ഇടിവാള്‍" വെച്ചതുപോലെ).

ഒരു കാറ്റഗറൈസേഷന്‍ വേണം. ഉമേഷ്ജിയുടെ സുഭാഷിതവും, വിശാല്‍ജിയുടെ പുരാണവും, സൂജിയുടെ (ദേ പിന്നേം വന്നേക്കുന്നു .. മറ്റു രണ്ടുപേര്‍ക്കും ഒരു ജി കൊടുത്തപ്പോള്‍ സൂച്ചേച്ചിക്കും ഒരു ജി കൊടുക്കാമെന്ന്‌ കരുതിയതാ. സൂജി = സൂര്യഗായത്രി ജി) കവിതയും ഒന്നിച്ചു വന്നാല്‍ അതില്‍ നിന്നും എങ്ങനാ ഇഷ്ടപ്പെട്ട ഒരു കൃതി തെരഞ്ഞെടുക്കുക. അത്‌ അസ്തമയ സൂര്യന്റെ സൗന്ദര്യത്തെയും, റോസാപ്പൂവിന്റെ മണത്തെയും താരതമ്യം ചെയ്യുന്നപോലെ ആയിപ്പോകും.

സ്വാര്‍ഥന്‍ജിയുടെ അഭിപ്രായത്തിന്‌ എന്റെ വക രണ്ട്‌ A.

വോട്ടിംഗില്‍ കമന്റ്‌ മോഡറേഷന്‍ തീര്‍ച്ചയായും വേണം

Anonymous said...

ഒരു കാര്യം പറയാന്‍ മറന്നു ഈ നല്ല സംരഭത്തിന്‌ എല്ലാവിധ ആശംസകളും, അഭിനന്ദനങ്ങളും

Aravishiva said...

കുമാറേട്ടാ :-)

എല്ലാ വിധ ആശംസകളും നേരുന്നു...

സ്വാര്‍ത്ഥന്റേയും ഇടിവാളിന്റേയും നിര്‍ദ്ധേശങ്ങള്‍ പരിഗണിയ്ക്കണമെന്നൊരഭിപ്രായമുണ്ട്.

പോസ്റ്റുകളുടെ എണ്ണം കുറഞ്ഞിരുന്നാലേ ഈ സംരംഭം വിജയിയ്ക്കുകയുള്ളൂ..

ഒരിയ്ക്കല്‍ക്കൂടി എല്ലാവിധ ആശംസകളും നേരുന്നു...

അരവിശിവ

Anonymous said...

കുമാര്‍ വളരെ നല്ല സംരംഭം..
ആശംസകള്‍...