1/01/2007

എല്ലാവരുടേയും ആദ്യ പോസ്റ്റ് ക്ഷണിക്കുന്നു.

ഈ പക്തിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇവിടെ വായിക്കുക

ഒരുപാട് പേരുടെ ഒരുപാട് നല്ല കൃതികള്‍ അവരുടെ തന്നെ ആര്‍ക്കൈവ്സുകളില്‍ ഇരുന്ന് വിമ്മിഷ്ടപ്പെടുന്നു, പുതിയവരൊന്നും വായിക്കാതെ. അതൊക്കെ വീണ്ടും പുറത്തുകൊണ്ടുവരാനുള്ള ഒരു ശ്രമമാണ് ഇവിടെ. ഓരോരുത്തര്‍ക്കും അവരവരുടെ മികച്ച കൃതികള്‍ ഉയര്‍ത്തികാട്ടാന്‍ ഒരു വേദി കൂടിയാണിത്. മാത്രമല്ല, അലമാരകളില്‍ അടുക്കിവച്ചിരിക്കുന്ന പല മികച്ച, കോളിളക്കം സൃഷ്ടിച്ച കൃതികളും പുതിയ ഒരുപാട് ബ്ലോഗര്‍മാര്‍ കണ്ടിട്ടും ഇല്ല.

മലയാളം ബ്ലോഗേര്‍സിന്റെ പ്രിയമുള്ള സ്വന്തം പോസ്റ്റുകള്‍ എന്ന പക്തിയില്‍ ആദ്യത്തെ കാറ്റഗറി കഥയാണോ? കവിതയാണോ ചിത്രമാണോ തമാശയാണോ എന്നൊരു കണ്‍ഫ്യൂഷന്‍ എനിക്കുണ്ടായിരുന്നു. ഒടുവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഒരു തീരുമാനത്തില്‍ എത്തി.

ആദ്യ വിഭാഗം “എന്റെ ആദ്യത്തെ പോസ്റ്റ്”.

എല്ലാവരും മലയാളം ബ്ലോഗുകളുടെ തട്ടിലേക്ക് കയറിയത് ഒരു പരീക്ഷണ പോസ്റ്റുമായാണ്. അത് ചിലര്‍ക്കൊക്കെ കഥയാകാം.. കവിതയാകാം.. (ചിലര്‍ക്ക് അതു ഇന്നോര്‍ക്കുമ്പോള്‍ ഒരു തമാശയും ആകാം).
അതില്‍ “വണക്കം.” “ഹെലോ മൈക്ക് ടെസ്റ്റ്” “ഒരു പരീക്ഷണം” തുടങ്ങിയവപോലുള്ളവയൊഴിച്ച് എല്ലാവരുടെ ആദ്യ പോസ്റ്റും അവരുടെ പേരില്‍ ലിങ്ക് ചെയ്ത് ഈ ബ്ലോഗില്‍ വരും.
ഒരാള്‍ക്ക് ഒരു എന്ട്രി മാത്രം. (അതിനര്‍ത്ഥം നിങ്ങള്‍ പുതിയതായി തുടങ്ങിയ മറ്റൊരു ബ്ലോഗിലെ ആദ്യ പൊസ്റ്റ് എന്നല്ല. മലയാളം ബ്ലോഗുകളിലേക്ക് വന്നപ്പോള്‍ ആ‍ദ്യമെഴുതിയതും ഇന്നും നിലവിലുള്ളതുമായ പോസ്റ്റ്)

ഈ മാസം പത്താം തീയതി ഇത് പ്രസിദ്ധീകരിക്കാനാണ് മന്‍സില്‍ കരുതുന്നത്.
ഒന്‍പതാം തീയതി (9/01/2007) വരെ ഉള്ള എന്ട്രികള്‍ മാത്രമേ ഇതില്‍ പരിഗണിക്കുകയുള്ളു.

ഒന്നോര്‍ക്കുക ഇതൊരു മത്സരമല്ല. പക്ഷെ കഥയുടേയും കവിതയുടേയും ഒക്കെ ഓരൊ ലക്കവും വരുമ്പോള്‍ മനസുകള്‍ കൊണ്ട് ഒരു മത്സരത്തിന്റെ നിഴല്‍ വീണാല്‍ അതു തികച്ചും യാദൃശ്ചികം മാത്രം.

ഉടന്‍ തന്നെ നിങ്ങളുടെ ആദ്യ പോസ്റ്റിന്റെ ലിങ്ക് nallapostukal@gmail.com എന്ന വിലാസത്തിലേക്ക് മെയില്‍ ചെയ്യുക. ആദ്യം വരുന്നവര്‍ ആദ്യം എന്ന രൂപത്തിലായിരിക്കും ലിസ്റ്റ് ചെയ്യുക.
ഇതൊരു പരീക്ഷണമാണ്. അവരവര്‍ തന്നെ അവരവരുടെ നല്ല സൃഷ്ടികള്‍ തിരഞ്ഞെടുക്കുന്ന രീതി. എന്നിട്ട് അവയൊക്കെ ഒരിടത്ത് അടുക്കിവയ്ക്കുന്ന രീതി. പോരായ്മകള്‍ പൊറുക്കുക.

അപ്പോള്‍ എന്റെ ഇന്‍ബോക്സ് തുറന്നിട്ടൂ ഞാന്‍.. (ആദ്യം വരുന്ന 3 പറവകള്‍ക്ക് സമ്മാനം ഉണ്ട്. മൂന്നു നല്ലവാക്ക്)

17 comments:

kumar © said...

മലയാളം ബ്ലോഗേര്‍സിന്റെ നല്ല പോസ്റ്റുകള്‍ എന്ന പക്തിയില്‍ ആദ്യത്തെ കാറ്റഗറി കഥയാണോ? കവിതയാണോ ചിത്രമാണോ തമാശയാണോ എന്നൊരു കണ്‍ഫ്യൂഷന്‍ എനിക്കുണ്ടായിരുന്നു. ഒടുവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഒരു തീരുമാനത്തില്‍ എത്തി.

ആദ്യ വിഭാഗം “എന്റെ ആദ്യത്തെ പോസ്റ്റ്”.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ഉണ്ട്.

ദേവന്‍ said...

കൊള്ളാം കുമാറേ,
എന്റെ ആദ്യത്തെ പോസ്റ്റ്‌ എതാണെന്നു പോയി നോക്കിയപ്പോള്‍ പ്ലെയിന്‍ പേപ്പര്‍ തന്നു ബ്ലോഗര്‍. ആദ്യം ബാക്ഗ്രൌണ്ട്‌ കറുപ്പായിരുന്നതുകൊണ്ട്‌ വെളുത്ത അക്ഷരത്തില്‍ എഴുതി. പിന്നെ പശ്ചാത്തലം വെള്ള പൂശി, അപ്പോള്‍ പഴയ വെള്ളെഴുത്ത്‌ കറുപ്പിക്കാന്‍ മറന്നു.

ഇപ്പോഴത്തെ കാലത്ത്‌ അതാരെങ്കിലും കണ്ടാല്‍ വാചാലമായ മൌനത്തെക്കുറിച്ച്‌ 101 കമന്റ്‌ വീണേനെ.

യാത്രാമൊഴി said...

നല്ല സംരംഭം!
ആദ്യത്തെ പോസ്റ്റ് തപ്പി ചെന്നപ്പോളാണറിയുന്നത് ആ പോസ്റ്റിട്ടിട്ട് കൃത്യം ഒരു വര്‍ഷം തികയുന്നു. എന്തായാലും അതിന്റെ ലിങ്ക് അയച്ചു!

കുറുമാന്‍ said...

നല്ല ഉദ്യമം കുമാര്‍ ഭായ്,

ഞാനും അയച്ചു എന്റെ ആദ്യത്തെ പോസ്റ്റിന്റെ ലിങ്ക്.

മഴത്തുള്ളി said...

എന്റെ ആദ്യത്തെ പോസ്റ്റ് ഒരു വകയാണ് ;) എന്നാലും അയക്കുന്നു.

നല്ല സംരംഭം.

വേണു venu said...

കുമാര്‍ജി.
ഈ നല്ല സം‍രംഭത്തിലേയ്ക്കു് എന്‍റെ പോസ്റ്റിന്‍റെയും ലിങ്കയച്ചു.

saptavarnangal said...

കുമാര്‍,
നല്ല ഉദ്യമം,ഞാനും അയച്ചിട്ടുണ്ട്‌ ആദ്യപോസ്റ്റിന്റെ ലിങ്ക്‌!

ഇടങ്ങള്‍|idangal said...

അത് കൊള്ളാമല്ലോ,

കുമാറേട്ടന്റെ ആദ്യത്തെ പോസ്റ്റും ചേര്‍ക്കുമല്ലോ

Sul | സുല്‍ said...

കുമാര്‍ജി,

ഞാനും അയച്ചിട്ടുണ്ട് കമെന്റ് കിട്ടാ‍തെ വെള്ളം കാണാതെ കിടന്ന എന്റെ ആദ്യ പോസ്റ്റ്.

-സുല്‍

ദില്‍ബാസുരന്‍ said...

കുമാറേട്ടാ,
നല്ല സംരംഭം. ആശംസകള്‍!
(എനിയ്ക്ക് നോ എന്റ്രി) :-)

പൊതുവാള് said...

കുമാറേട്ടാ,
ഈ നല്ല സംരംഭത്തിന് എല്ലാവിധ ആശംസകളും കൂടെ എന്റെ ആദ്യ പോസ്റ്റിന്റെ ലിങ്കും.

kumar © said...

“നല്ല പോസ്റ്റുകള്‍” എന്ന ടൈറ്റിലും url ഉം മാറ്റിയിട്ട്
“പ്രിയമുള്ള പോസ്റ്റുകള്‍” എന്നാക്കിയിട്ടുണ്ട്. അതാണ് ഉചിതം എന്നു തോന്നി. http://priyamullapostukal.blogspot.com/

ഒരുപാട് പേര്‍ ലിങ്കുകള്‍ അയച്ചുതന്നു. എല്ലാവര്‍ക്കും നന്ദി.

kumar © said...

23 പേര്‍ ഇതുവരെ തങ്ങളുടെ ആദ്യ പോസ്റ്റ് അയച്ചുതന്നു. ഇനിയും പ്രതീക്ഷിക്കുന്നു..

ഡാലി said...

ശോ‍ാ തിരക്കിനിടയില്‍ ഇത് കാണാതെ പോയല്ലോ. ഇതു ഒരു ജനകീയ പ്രസ്ഥാനമാണല്ലോ. അതസ്സലായി. ഞാനും അയക്കട്ടോ എന്റെ ആദ്യ പോസ്റ്റ്. ആദ്യപോസ്റ്റിന്‍ ഒരു എന്‍‌ട്രി മതി, പക്ഷേ നല്ല പോസ്റ്റിന് ഒരു എന്‍‌ട്രി മതിയാകും എന്ന് തോന്നുന്നില്ല ;)

ഏറനാടന്‍ said...

ഇതു കൊള്ളാലോ കുമാറേട്ടോ...
ആദ്യമൊക്കെ പോസ്‌റ്റ്‌ ചെയ്യുന്നത്‌ ആരാരും അറിയാതെയായിരുന്നു. അല്ലേല്‍ ആരെ എങ്ങനെ അറിയിക്കണമെന്ന് അറിയാതെയായിരുന്നു.
പിന്നാക്കം ചെന്നുനോക്കുമ്പോള്‍ എന്റെ പ്രദമ പോസ്‌റ്റ്‌ കണ്ടു. അതയക്കുകയും ചെയ്യുന്നു..

kumar © said...

"ആദ്യ പോസ്റ്റുകള്‍” ക്ഷണിക്കുന്ന അവസാന തീയതി നാളെ ആണ് (9/01/2007). പഴയ പോസ്റ്റുകള്‍ ഷോകെയ്സ് ചെയ്യാന്‍ താല്പര്യമുള്ളവര്‍ ഉടന്‍ ബന്ധപ്പെടുക.
nallapostukal@gmail.com

kumar © said...

ആദ്യ കാറ്റഗറിയായ “ ആദ്യ പോസ്റ്റ്” കഴിയുമെങ്കില്‍ നാളെ തന്നെ പ്രസിദ്ധീകരിക്കും.
താത്പര്യമുള്ളവര്‍ക്ക് ഇന്നുകൂടി ലിങ്കുകള്‍ അയക്കാം.