12/14/2006

ഓരോരുത്തരുടേയും പ്രിയമുള്ള പോസ്റ്റുകള്‍ക്കായി ഒരു വേദി

മലയാളം ബ്ലോഗുകളില്‍ ഇതുവരെ പോസ്റ്റു ചെയ്തിട്ടുള്ള അവരവരുടെ പോസ്റ്റുകളില്‍ ഇഷ്ടപ്പെട്ടവ എടുത്ത് വയ്ക്കാനൊരിടം.

ഓരോരുത്തരും പോസ്റ്റ് ചെയ്തതില്‍ അവര്‍ക്ക് ഏറ്റവും പ്രിയമുള്ള കഥ, കവിത, ലേഖനം, ചിത്രം, നര്‍മ്മം, എന്നിവ ഒരുമിച്ച് വയ്ക്കാന്‍ ഒരു ബ്ലോഗ്.

ഉദാഹരണത്തിന് ആദ്യ കാറ്റഗറി കഥയാണെങ്കില്‍ നിങ്ങള്‍ എഴുതി പോസ്റ്റ് ചെയ്തതില്‍ നിങ്ങള്‍ക്ക് ഇഷ്ടമായ ഒരു കഥയുടെ ലിങ്ക് nallapostukal@gmail.com എന്ന വിലാസത്തിലേക്ക് അയച്ചുതരുക.

ഞാന്‍ എല്ലാവരുടേയും നല്ല കഥകളുടെ ലിങ്ക് എല്ലാം ചേര്‍ത്ത് ഒരു പോസ്റ്റ് ആയിട്ട് ഇവിടെ പബ്ലീഷ് ചെയ്യും.

അതിന്റെ ടൈറ്റില്‍ ചിലപ്പോള്‍ “ഇവരുടെ നല്ല കഥകള്‍ ലക്കം #1“ എന്നാവും.

ലക്കം ഒന്ന് എന്ന് ഉപയോഗിക്കാനുള്ള കാരണം; ഒരു പേര്‍ ഒരുപാട് നല്ല കഥകള്‍ എഴുതിയിട്ടുണ്ട്. അതുകൊണ്ടു തന്നെ കഥകളുടെ അടുത്ത ലക്കവും അതിന്റെ അടുത്ത ലക്കവും ഒക്കെ ഉണ്ടാവാം. ഇതുപോലെ തന്നെ എല്ലാ കാറ്റഗറിയിലും.

ഒരുപാട് പേരുടെ ഒരുപാട് നല്ല കൃതികള്‍ അവരുടെ തന്നെ ആര്‍ക്കൈവ്സുകളില്‍ ഇരുന്ന് വിമ്മിഷ്ടപ്പെടുന്നു, പുതിയവരൊന്നും വായിക്കാതെ. അതൊക്കെ വീണ്ടും പുറത്തുകൊണ്ടുവരാനുള്ള ഒരു ശ്രമം. അത്രമാത്രമേ ഇതിന്റെ പിന്നിലുള്ളൂ.

രണ്ടുദിവസത്തിനുള്ളില്‍ തന്നെ ആദ്യ കാറ്റഗറി ക്ഷണിക്കും. അഭിപ്രായങ്ങള്‍ പറയാം. എന്റെ കൊക്കിലൊതുങ്ങുന്ന അഭിപ്രായങ്ങളെ ഞാന്‍ ഉറപ്പായും കൊത്തും.

(ഓഫ് ടോപിക് : ആദ്യ വിഭാഗം കഥയാവണം എന്നില്ല. ലിങ്കുകള്‍ കാത്തിരിക്കുക)

24 comments:

Kumar Neelakandan © (Kumar NM) said...

"ഓരോരുത്തരുടേയും നല്ല പോസ്റ്റുകള്‍ക്കായി ഒരു വേദി"

ഒരുപാട് പേരുടെ ഒരുപാട് നല്ല കൃതികള്‍ അവരുടെ തന്നെ ആര്‍ക്കൈവ്സുകളില്‍ ഇരുന്ന് വിമ്മിഷ്ടപ്പെടുന്നു, പുതിയവരൊന്നും വായിക്കാതെ. അതൊക്കെ വീണ്ടും പുറത്തുകൊണ്ടുവരാനുള്ള ഒരു ശ്രമം. അത്രമാത്രമേ ഇതിന്റെ പിന്നിലുള്ളൂ.

മുസ്തഫ|musthapha said...

കുമാര്‍ജി, വളരെ നല്ല സംരഭം.

നല്ല പോസ്റ്റുകളെ തിരഞ്ഞെടുക്കുന്നതിന് തീര്‍ച്ചയായും മാനദണ്ഢം കാണുമല്ലോ അല്ലേ.

Kumar Neelakandan © (Kumar NM) said...

അഗ്രജാ.. തെറ്റിദ്ധരിക്കല്ലേ...
നിങ്ങള്‍ ചെയ്ത നല്ല പോസ്റ്റുകളെ നിങ്ങള്‍ തന്നെ തീരുമാനിക്കുക. എനിക്കതില്‍ ഒരു റോളുമില്ല. അവനവന്‍ തന്നെ അവനവന്റെ ജഡ്ജ്. എഴുതിയ നല്ലതെല്ലാം നമുക്കു ഓരൊ ഇടവേളകളിലായി പുറത്തുകൊണ്ടുവരാം. അത്രേ ഉള്ളു എന്റെ മാനദണ്ഡം.

(ഞാന്‍ ആ പോസ്റ്റില്‍ എഴുതിയത് ആര്‍ക്കും മനസിലാവണില്ല എന്നുണ്ടോ?)

sreeni sreedharan said...

ഓള്‍ ദ ബെസ്റ്റ് കുമാറേട്ടാ...
സ്വമേധയാ തിരഞ്ഞെടുക്കുന്നതു കൊണ്ട് ആരും പാരപണിയുമെന്ന് തോന്നുന്നുമില്ലാ.
സിമ്പിളായിട്ടുള്ള മാനദണ്ഡങ്ങള്‍ വയ്ക്കുന്നത് നല്ലതായിരിക്കുമെന്നാ എന്‍റെ എളിയഭിപ്രായം, അല്ലെങ്കില്‍ പിന്നീട് അതു വയ്ക്കേണ്ടി തന്നെ വരും....

അരവിന്ദ് :: aravind said...

കുമാര്‍‌ജീ..ഐഡിയ എറിപ്പ്.

പക്ഷേ ഇത് നമ്മടെ മലയാളംബ്ലോഗ്‌സ്.ഇന്നിന്റെ ഒരു ഭാഗമാക്കിയാല്‍ കൂടുതല്‍ നന്നാവുമോ?
ഒരു റ്റാബ് , “നല്ല പോസ്റ്റുകള്‍“ എന്ന പേരില്‍.
ബൂലോഗത്തെ സൂപ്പര്‍ഹിറ്റുകളെ പരിചയപ്പെടുത്തുന്നു. റെറ്റ്രോസ്പെക്റ്റീവ് അടക്കം.

കണ്ടമാനം എണ്ട്രികള്‍ വരുകയാണെങ്കില്‍ ഉത്തരവാദിത്വപെട്ടവര്‍ക്ക് ചെറിയ ഒരു ക്യൂവോ അല്ലെങ്കില്‍ ചവറ്റുകുട്ടയോ നിര്‍മിക്കാം.

എന്റെ 2 പൈസ.

ആശംസകള്‍.

Kumar Neelakandan © (Kumar NM) said...

പച്ചാളകുമാരാ.. സ്വന്തമായി എഴുതി പോസ്റ്റ് ചെയ്ത കാ‍ാര്യങ്ങള്‍ക്ക് ഞാനല്ല മാനദണ്ഡം വയ്ക്കേണ്ടത്.

മാനദണ്ഡം വയ്ക്കാന്‍ ഇതൊരു മത്സരം അല്ല.
അവനവന്‍ അവനവനെ അളക്കുന്ന രസം. അതെല്ലാം ചേര്‍ത്തു ഞാനിവിടെ ഒരു വീക്കിലിയാക്കുന്നു (ദ്വൈവാരികയും ആവാം. ഗതികെട്ടാല്‍ മാസിക തന്നെ) പക്ഷെ ഓരോന്നും ഓരോ കാറ്റഗറിയില്‍ മാത്രമുള്ള ലക്കം ആയിരിക്കും. അതായത് കഥയാണെങ്കില്‍ കഥ മാത്രം. എല്ലാവരുടേയും കഥ മാത്രം.

Kumar Neelakandan © (Kumar NM) said...

ഇതിന്റെ തുടക്കം നോക്കട്ടെ.. വിജയമാണെങ്കില്‍ ഉറപ്പായും www.malayalamblogs.in ന്റെ ഭാഗമാകും ഇത്.

Sreejith K. said...

നന്നായി കൊണ്ട് പോകാന്‍ പറ്റിയാല്‍ നന്നായി വരുന്നുറപ്പുള്ള സംരംഭം. (ഈ വാചകത്തില്‍ എന്തെങ്കിലും തെറ്റുണോ? എന്തോ ഒരു പ്രോബ്ലം പോലെ)

ആശംസകള്‍ കുമാറേട്ടാ. ഒരു എഡിറ്റര്‍ ഇല്ലാതെ എല്ലാവരു സ്വന്തം കൃതികള്‍ വിലയിരുത്തുന്നത് നന്നായി വരുമെന്ന് പ്രത്യാശിക്കാം.

ഓ.ടോ: കുമാറേട്ടന്റെ മെയില്‍ ബോക്സിനു എന്തു സൈസ് വരും? ഞാന്‍ എന്റെ രചനകള്‍ മുഴുവന്‍ അയച്ചു തന്നാല്‍ നിറയുമോ എന്നറിയാനാ.

വേണു venu said...

മനോഹരം. പുനര്‍ജ്ജന്മം നിഷേധിക്കപ്പെട്ടു് നിലവറയിലിരുട്ടത്തിരുന്നു് അറിയപ്പെടാതെ പോയ പോസ്റ്റുകള്‍ പഴയ, പുതിയ ബ്ലോഗര്‍മാര്‍ക്കെല്ലാം ഉണ്ടു്.ഒന്നുകില്‍ അതു പോസ്റ്റു ചെയ്തപ്പോള്‍ പിന്മൊഴിയിലേക്കുള്ള വാതിലു പോലും തുറക്കാതെ ചെയ്തതു്, അല്ലെങ്കില്‍ ബ്ലോഗു മീറ്റുകള്‍, ബൂലോക അടിപിടി സമയത്തറിയാതെ ജനിച്ചാരാലും ശ്രധിക്കാതെ പോയവ.അതുമല്ലെങ്കില്‍ കാലത്തിന്‍റെ കുത്തൊഴുക്കില്‍ സ്വയം അറിയപ്പെടാതെ പോയവ.
ഏതു കാരണമായാലും കുമാര്‍ജിയുടെ ഈ സം‍രംഭത്തിന്‍റെ സാധ്യതകള്‍ മഹത്തായതു തന്നെ.
തീര്‍ച്ചയായിട്ടും നല്ല ആശയം.
എല്ലാ ആശംസകളും.

സുല്‍ |Sul said...

kumar © :) നല്ല സംരംഭം.

എന്റെ കൃതികളില്‍ നല്ലതൊന്നുമില്ല. എല്ലാം കരടാണ് കണ്ണില്‍. nallapostukal@gmail.com ഉപയോഗിക്കേണ്ടി വരില്ലെന്നാ തോന്നുന്നെ.

എന്നാലും നല്ലത് മാത്രം വായിക്കാലൊ.

എല്ലാ ആശംസകളും.

-സുല്‍

Visala Manaskan said...

കലക്കന്‍ ഐഡിയയായല്ലോ കുമാര്‍ ജി!

വിശ്വപ്രഭ viswaprabha said...

നല്ല ഒന്നാംക്ലാസ്സ് ഐഡിയ കുമാറേ!

ഇങ്ങനെ ഒന്ന് വേണ്ടതായിരുന്നു. പണ്ട് സിബു പറഞ്ഞ തരം പോര്‍ട്ടലുകള്‍ക്ക് മറ്റൊരു ഉദാഹരണം.

ഈയിടെ വന്ന ആശയങ്ങളില്‍ ഏറ്റവും ബെസ്റ്റ്!

myexperimentsandme said...

സ്വന്തം കിറുതി എടുത്ത് ഇത് താന്‍ അടിപൊളിയപ്പാ എന്ന് പറഞ്ഞ് തന്ന് വായിക്കുന്നവരൊക്കെ അയ്യേ ഇത് തന്നെ അടിപൊളി? എന്ന് നെറ്റി ചുളിക്കുന്ന സീനോര്‍ക്കുമ്പോള്‍ ഒരു ചമ്മലുണ്ടെങ്കിലും...

വളരെ നല്ല ആശയം കുമാര്‍‌ജീ. അവനവന്‍ അവനവന്റെ തന്നെ കൃതികള്‍ തിരഞ്ഞെടുക്കുന്നത് കൊണ്ട് ആര്‍ക്കും പരാതിയുണ്ടാവാന്‍ സാധ്യതയില്ല. കൃതിബാഹുല്യം കാരണം പരതി നോക്കേണ്ട അവസ്ഥ വരാതിരുന്നാല്‍ മതി.

പിന്നെ എന്റെയൊക്കെ പ്രശ്‌നം, എല്ലാം രണ്ടിന് മൂന്ന് (ഒന്നിനൊന്ന് ഔട്ട് ഓഫ് പാഷന്‍ ഓഫ് ക്രൈസ്റ്റ് ആയെന്നാരോ പറഞ്ഞു) മെച്ചമായതുകാരണം ഏതെടുത്താലും ഒന്നര.

(തറക്കമന്റിന് മാപ്പ്-കണ്ട്രോളു കിട്ടുന്നില്ല)

Cibu C J (സിബു) said...

കൊടുകൈ ... :)

Kiranz..!! said...

ഈങ്കിലാ സിന്താബാ..ഈങ്കിലാ സിന്താബാ..

പാട്ട് വിഭാഗം എവിടെ ,ഒക്കത്തിന്റേയും മുട്ടുകാല്‍ ഞാന്‍..:)

ഒരു കിരണ്‍സ് ആശയമെങ്കിലും സംഗീതമില്ലാത്തതിനാല്‍ പൊട്ട ഐഡിയ :)

ഇവീടേ സംഗീതമനുവദിക്കൂ..മനസ്സിന്‍ മന്ത്രങ്ങള്‍..
ഗമപ..ഗമപ.ഗമപധ നിധപധ..

ഞാന്‍ ഡിലീറ്റായിപ്പോയി..:)

Anonymous said...

ഇത് നല്ല ഐഡിയായാ കുമാറേട്ടാ. ആ സ്വയം തിരഞ്ഞെടുക്കല്‍ ഒരു ഉഗ്രന്‍ സ്പ്പാര്‍ക്ക്. കുമാറേട്ടന്‍ ഇത് ചെയ്യുന്നു എന്നു കരുതി, കുമാറേട്ടന്റെ നല്ല കഥകള്‍ ഇതിലിടാന്‍ പ്ലീസ് മറക്കരുത്..

Anonymous said...

ഇത് നല്ല ഐഡിയായാ കുമാറേട്ടാ. ആ സ്വയം തിരഞ്ഞെടുക്കല്‍ ഒരു ഉഗ്രന്‍ സ്പ്പാര്‍ക്ക്. കുമാറേട്ടന്‍ ഇത് ചെയ്യുന്നു എന്നു കരുതി, കുമാറേട്ടന്റെ നല്ല കഥകള്‍ ഇതിലിടാന്‍ പ്ലീസ് മറക്കരുത്..

ദിവാസ്വപ്നം said...

that is a good idea.

rest later

:)

അനംഗാരി said...

കുമാറെ നന്ന്.അഭിനന്ദനങ്ങള്‍.

Cibu C J (സിബു) said...

കൂടെ ഒന്നു രണ്ട്‌ ആഗ്രഹങ്ങള്‍ കൂടി പറഞ്ഞോട്ടേ...

ഇത്‌ കളക്റ്റ് ചെയ്യുന്നത്‌ മലയാളംബ്ലോഗ്സ്.ഇന്‍-ഇല്‍ ആണെങ്കില്‍ നന്ന്‌. കൂടെ ഇതിനൊരു ഫീഡ് കൂടി വേണം. അത്‌ നേരെ പോസ്റ്റിലേയ്ക്കായാല്‍ വളരെ ബലേ ഭേഷ്.

സു | Su said...

നല്ല കാര്യം :)

P Das said...

oനല്ല സംരംഭം..

Anonymous said...

നല്ല ഐഡിയ..

കൃഷ്‌ | krish

മുല്ലപ്പൂ said...
This comment has been removed by the author.