മലയാളം ബ്ലോഗുകളില്‍ ഇതുവരെ പോസ്റ്റു ചെയ്തിട്ടുള്ള അവരവരുടെ പോസ്റ്റുകളില്‍ ഇഷ്ടപ്പെട്ടവ എടുത്ത് വയ്ക്കാനൊരിടം.
ഓരോരുത്തരും പോസ്റ്റ് ചെയ്തതില്‍ അവര്‍ക്ക് ഏറ്റവും പ്രിയമുള്ള കഥ, കവിത, ലേഖനം, ചിത്രം, നര്‍മ്മം, എന്നിവ ഒരുമിച്ച് വയ്ക്കാന്‍ ഒരു ബ്ലോഗ്.
ഉദാഹരണത്തിന് ആദ്യ കാറ്റഗറി കഥയാണെങ്കില്‍ നിങ്ങള്‍ എഴുതി പോസ്റ്റ് ചെയ്തതില്‍ നിങ്ങള്‍ക്ക് ഇഷ്ടമായ ഒരു കഥയുടെ ലിങ്ക് nallapostukal@gmail.com എന്ന വിലാസത്തിലേക്ക് അയച്ചുതരുക.
ഞാന്‍ എല്ലാവരുടേയും നല്ല കഥകളുടെ ലിങ്ക് എല്ലാം ചേര്‍ത്ത് ഒരു പോസ്റ്റ് ആയിട്ട് ഇവിടെ പബ്ലീഷ് ചെയ്യും.
അതിന്റെ ടൈറ്റില്‍ ചിലപ്പോള്‍ “ഇവരുടെ നല്ല കഥകള്‍ ലക്കം #1“ എന്നാവും.
ലക്കം ഒന്ന് എന്ന് ഉപയോഗിക്കാനുള്ള കാരണം; ഒരു പേര്‍ ഒരുപാട് നല്ല കഥകള്‍ എഴുതിയിട്ടുണ്ട്. അതുകൊണ്ടു തന്നെ കഥകളുടെ അടുത്ത ലക്കവും അതിന്റെ അടുത്ത ലക്കവും ഒക്കെ ഉണ്ടാവാം. ഇതുപോലെ തന്നെ എല്ലാ കാറ്റഗറിയിലും.
ഒരുപാട് പേരുടെ ഒരുപാട് നല്ല കൃതികള്‍ അവരുടെ തന്നെ ആര്‍ക്കൈവ്സുകളില്‍ ഇരുന്ന് വിമ്മിഷ്ടപ്പെടുന്നു, പുതിയവരൊന്നും വായിക്കാതെ. അതൊക്കെ വീണ്ടും പുറത്തുകൊണ്ടുവരാനുള്ള ഒരു ശ്രമം. അത്രമാത്രമേ ഇതിന്റെ പിന്നിലുള്ളൂ.
രണ്ടുദിവസത്തിനുള്ളില്‍ തന്നെ ആദ്യ കാറ്റഗറി ക്ഷണിക്കും. അഭിപ്രായങ്ങള്‍ പറയാം. എന്റെ കൊക്കിലൊതുങ്ങുന്ന അഭിപ്രായങ്ങളെ ഞാന്‍ ഉറപ്പായും കൊത്തും.
(ഓഫ് ടോപിക് : ആദ്യ വിഭാഗം കഥയാവണം എന്നില്ല. ലിങ്കുകള്‍ കാത്തിരിക്കുക)