1/29/2007

കഥകള്‍ ക്ഷണിക്കുന്നു! ഇവരുടെ കഥകള്‍ (ലക്കം 01)

ഈ പക്തിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇവിടെ വായിക്കുക


പ്രിയമുള്ള പോസ്റ്റുകള്‍ എന്ന പംക്തി അതിന്റെ ആദ്യവിഭാഗമായ “ഇവരുടെ ആദ്യ പോസ്റ്റ്” എന്ന അവതാരികയ്ക്ക് ശേഷം “ഇവരുടെ കഥകള്‍ (ലക്കം ഒന്ന്)” എന്ന രണ്ടാം വിഭാഗത്തിലേക്ക് പോവുകയാണ്. നിങ്ങള്‍ എഴുതിയ ഒരുപാട് നല്ല കഥകള്‍ ഉണ്ടാവും. അതില്‍ നിങ്ങള്‍ക്ക് ഇഷ്ടപെട്ടവയില്‍ നിന്നും ഒന്നിന്റെ ലിങ്ക് മാത്രം nallapostukal@gmail.com എന്നവിലാസത്തില്‍ അയച്ചുതരുക. (ദയവായിഓര്‍ക്കുക; ഒന്നിന്റെ ലിങ്ക് മാത്രം മതി. ബാക്കി ഉള്ളവയൊക്കെ കഥയുടെ തന്നെ ലക്കം 2 ലും 3ലും ഒക്കെ നമുക്ക് ചേര്‍ക്കാം. അതൊക്കെ അപ്പോള്‍ അയച്ചാല്‍ മതി)


പക്ഷെ ഇതിനു മുന്‍പു ബ്ലോഗില്‍ പബ്ലീഷ് ചെയ്തതു ആവണം. അനുദിനം മലവെള്ളപ്പാച്ചില്‍ പോലെ വരുന്നപോസ്റ്റുകളുടെ അടിയിലേക്ക് പോയ പോസ്റ്റുകള്‍ വെളിച്ചത്തു കൊണ്ടുവരാനും, ആര്‍ക്കവ്സില്‍ പൊടിപിടിച്ചിരിക്കുന്നതൊക്കെ പുറത്തുകൊണ്ടുവരാനും ഉള്ള ഒരു ബ്ലോഗാണിത് എന്ന കാര്യം ഓര്‍ക്കുക.


അയക്കുന്ന ലിങ്ക് കഥയാണോ എന്ന് ഉറപ്പുവരുത്തുക. ഇനി അഥവാ ഒരു കവിതതന്നെ കഥ എന്ന് അവകാശപ്പെട്ട് അയച്ചാല്‍ അതും ഞാന്‍ ഇവിടെ കഥ എന്ന പേരില്‍ പബ്ലീഷ് ചെയ്യും. പക്ഷെ അതിനു മുന്‍പു ഉറപ്പുവരുത്തുക. കാരണം തീരുമാനങ്ങള്‍ എല്ലാം നിങ്ങളുടെത് ആണ്. അതാണ് ഈ ബ്ലോഗിന്റെ പ്രത്യേകതയും. സ്വന്തമായി 14,632 ബ്ലോഗും അതില്‍ 57.420 കഥയും ഉണ്ടായാലും ഒരു ലക്കത്തില്‍ ഒരാള്‍ക്ക് ഒരു എന്‍‌ട്രി മാത്രം.


ഈ ലക്കത്തിലേക്ക് ലിങ്കുകള്‍ അയക്കാന്‍ ഒരാഴ്ച ടൈം ഉണ്ട്. അതായത് ഫെബ്രുവരി നാലുവരെ. അതിനുശേഷം വരുന്ന ലിങ്കുകള്‍ പരിഗണിക്കുകയില്ല.


ഇവിടെ ഒരു അഭിപ്രായ വോട്ടെടുപ്പു നടത്തിയപ്പോള്‍ തെളിഞ്ഞുവന്ന ഒരു തീരുമാനം കൂടി ഒരു പരീക്ഷണാര്‍ത്ഥം ഇത്തവണ വയ്ക്കുന്നു. ഇവിടെ ലിസ്റ്റ് ചെയ്യുന്ന (അവരവര്‍ അയച്ചുതന്ന) പോസ്റ്റുകളില്‍ നിന്നും വായനക്കാരുടെ ചോയിസ് തെരഞ്ഞെടുക്കാനുള്ള അവസരം കൂടി നല്‍കുന്നതാണ്.
അങ്ങനെ വായനക്കാരുടെ ഒരു തെരഞ്ഞെടുപ്പ് ഇഷ്ടപ്പെടാത്തവര്‍ ലിങ്ക് അയക്കുമ്പോള്‍ തന്നെ സൂചിപ്പിക്കുക.


അപ്പോള്‍ പറന്നുവരട്ടെ നിങ്ങളുടെ ഒരു കഥ. നിങ്ങള്‍ എഴുതിയതില്‍ നിങ്ങള്‍ക്ക് പ്രിയമുള്ള കഥകളില്‍ ഒന്ന്. ഒന്നുമാത്രം. അടുത്തത് അടുത്ത തവണ.

21 comments:

Kumar Neelakandan © (Kumar NM) said...

“ഇവരുടെ കഥകള്‍ (ലക്കം 01)“ കഥകള്‍ (ലിങ്കുകള്‍) ക്ഷണിക്കുന്നു

Unknown said...

നല്ല പരിപാടി കുമാറേട്ടാ. ചായക്കടയ്ക്ക് ഓഫ് സീസണാണോ എന്നൊരു ശങ്കയുണ്ടായിരുന്നു. ഇനിയിപ്പൊ ഇവിടെ ആള് കൂടിക്കോളും.:-)

Anonymous said...

ഒരു കഥയുണ്ടായിരുന്നെങ്കില്‍..ല്‍...ല്‍...
ഒരു ലിങ്കയയ്ക്കാമായിരുന്നൂ..ന്നൂ...ന്നൂ...

ഏറനാടന്‍ said...

സംരംഭം കൊള്ളാം. ഞാനുമൊരു കഥ കറക്കിക്കുത്തി എടുക്കട്ടേ. ഒന്നയച്ചു നോക്കാമല്ലോ.

sreeni sreedharan said...

കമന്‍റ് റേഷങ്കട ആക്റ്റിവേറ്റ് ചെയ്തിട്ടില്ലെ?
കഥയൊക്കെ അയച്ചു തരാം, എന്നിട്ടവസാനം “ഇതാണോടാ കഥ?” എന്ന് മാത്രം ചോദിക്കരുത്.

Areekkodan | അരീക്കോടന്‍ said...

ആദ്യ കഥ ഇതുതന്നെയാവട്ടെ...

വല്യമ്മായി said...

അയച്ചിരുന്നു.കിട്ടിയോ

Kumar Neelakandan © (Kumar NM) said...

സന്തോഷം. പോസ്റ്റ് ഇട്ടിട്ട് മണിക്കൂറുകള്‍ ആകും മുന്‍പുതന്നെ ഒരു ഡസനോളം ലിങ്കുകള്‍.

ഇനിയും വരട്ടെ!

വേണു venu said...

ഞാനയച്ചു.
ഈ സം‍രം‍ഭത്തിനു് എല്ലാ ഭാവുകങ്ങളും.

Anonymous said...

വായിക്കാന്‍ വിട്ടുപോയതെല്ലം വായിക്കുവാനുള്ള അവസരം.വളരെ നല്ല കാര്യം
എല്ലാ പിന്തുണയും അറിയിക്കുന്നു.

Kumar Neelakandan © (Kumar NM) said...

പുതിയ ബ്ലോഗ്ഗറിലേക്ക് migrate ചെയ്തപ്പോള്‍ ഇവിടെ വേറെ എന്തോ ഭാഷകാണിക്കുന്നു...

ഹെല്പ് ഹെല്പ്...!

Unknown said...

പ്രൊഫൈല്‍ നാമങ്ങള്‍ മറുഭാഷയില്‍ കാണുന്നതാണോ പ്രശ്നം? അല്ലതെ ബാക്കിയെല്ലാം എനിക്ക് വായിക്കാമെല്ലോ!

ഈ പ്രശ്നം പറഞ്ഞു കുറുമാന്‍ കഴിഞ്ഞ ദിവസം ബൂലോകഗ്ലബില്‍ ഒരു പോസ്റ്റ് വീശിയിരുന്നെല്ലോ!
http://boologaclub.blogspot.com/2007/01/f1.html
പരിഹാരത്തിനെ ഗൂഗ്ഗിളമ്മ കനിയണം!

Abdu said...

അനോണി പറഞ്ഞ പോലെ ഒരു കഥയുണ്ടായിരുന്നെങ്കില്‍ ഒന്ന് ലിങ്കാമായിരുന്നൂ‍

പിന്നെ കുമാറേട്ടാ, ഞാന്‍ പറഞ്ഞ പി ഡി എഫ് പ്ലാനിനെ കുറിച്ച് ഒന്നും പറഞ്ഞില്ല

Kumar Neelakandan © (Kumar NM) said...

ഇവരുടെ കഥകള്‍ (ലക്കം 01)“ കഥകള്‍ (ലിങ്കുകള്‍) ക്ഷണിക്കുന്നു

ലിങ്കുകള്‍ മെയിലില്‍ കിട്ടിത്തുടങ്ങി. ഈ പോസ്റ്റ് കാണാത്തവര്‍ക്കുള്ള ഓര്‍മ്മപ്പെടുത്തല്‍ ആണിത്.

എം.എച്ച്.സഹീര്‍ said...

വളരെ നല്ല സംഗതി.കാരണം ബ്ലോഗിന്റെ ചുണ്ടുപലകയായ പിന്മൊഴില്‍ ഒരു സൃഷ്ടിയുടെ ആയുസ്‌ നിമിഷങ്ങള്‍ മത്രം.എല്ലാവരും പോസ്റ്റ്‌ മുഴുവനായി പകത്തുന്നു..ഇതു മാറി സൂചനകള്‍ നല്‍കുക.ഇത്‌ എന്റെ അഭിപ്രായം മാത്രം...

Unknown said...

ഇവരുടെ കഥകള്‍ (ലക്കം 01)“ കഥകള്‍ (ലിങ്കുകള്‍) ക്ഷണിക്കുന്നു

ലിങ്കുകള്‍ മെയിലില്‍ കിട്ടിത്തുടങ്ങി. ഈ പോസ്റ്റ് കാണാത്തവര്‍ക്കുള്ള ഓര്‍മ്മപ്പെടുത്തല്‍ ആണിത്.

മുല്ലപ്പൂ said...

‘കഥയില്ലാത്തവര്‍’ എന്തു ചെയ്യും ?

മുല്ലപ്പൂ said...

ഒരു ലിങ്ക് അയചിട്ടുണ്ട്. കിട്ടിക്കാണുമല്ലോ ?

സിദ്ധാര്‍ത്ഥന്‍ said...

ഒരു കഥയുമില്ലാ‍ാത്തവളാണോ ഈ പൂ!

എന്റെ ഏക കഥ ഞാന്‍ നേരത്തെ അയച്ചിട്ടുണ്ടു് കുമാറെ. അതു തന്നെ രണ്ടിലും പൂശിക്കോ

Peelikkutty!!!!! said...

14,632 ബ്ലോഗും അതില്‍ 57.420 കഥയും...അതെന്തു കണക്കാ:-)

ഇടിവാള്‍ said...

കുമാര്‍ജീ...

ഈ ബ്ലോഗിനെ മറന്നോ ? ലക്കം-01 ഇവരുടെ കഥകള്‍ എവിടെ.. ഫെ.4 എന്ന ദിവസം കഴിഞ്ഞിട്ട് ഇമ്മിണി ദിവസങ്ങളായ്യീലോ ;)